---
title: "#scooter |  പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു: മാതാവിന് 55000 രൂപ പിഴ "
english_title: "Minor child drives scooter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194563/minor-child-drives-scooter"
published_at: "2024-03-26T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602a40f39472_IMG-20240326-WA0004.jpg"
keywords: []
---

# #scooter |  പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു: മാതാവിന് 55000 രൂപ പിഴ 

> **Lead Summary:** **തളിപ്പറമ്പ്:** പ്രയപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചതിന് ആർ.സി ഉടമയായ മാതാവിനെതിരെ തളിപ്പറമ്പ് പോലീസ് 55,000 രൂപ പിഴ ചുമത്തി. കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി.റഹ്‌മത്ത് നെതിരെയാണ് പിഴ ചുമത്തിയത്. 

## Article Content

**തളിപ്പറമ്പ്:** പ്രയപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചതിന് ആർ.സി ഉടമയായ മാതാവിനെതിരെ തളിപ്പറമ്പ് പോലീസ് 55,000 രൂപ പിഴ ചുമത്തി. കാക്കാഞ്ചാലിലെ പുതിയകത്ത് വീട്ടിൽ പി.റഹ്‌മത്ത് നെതിരെയാണ് പിഴ ചുമത്തിയത്. 

ഇവരുടെ 14 വയസുള്ള മകൻ കഴിഞ്ഞ ദിവസം കാക്കാഞ്ചാലിൽ നിന്ന് കെ.എൽ 59 പി 4289 സ്‌കൂട്ടർ കാൽനടയാത്രക്കാർക്ക് അപകടം വരുത്തുന്ന രീതിയിൽ ഓടിച്ചുവരുന്നത് ശ്രദ്ധ യിൽപ്പെട്ടതിനെത്തുടർന്ന് ട്രാഫിക്ക് എസ്.ഐ ഷിബു.എഫ്.പോളിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ആർ.സി ഉടമ റഹമത്താണെന്ന് കണ്ടതിനെത്തുടർന്നാണ് അരലക്ഷം രൂപ പിഴയും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് അയ്യായിരം രൂപ പിഴയു മുൾപ്പെടെ 55,000 രൂപ അടക്കാൻ നിർദേശിച്ചത്. സാധാരണഗതിയിൽ 18 വയസാകുമ്പോൾ ലൈസൻസെടുക്കാം. എന്നാൽ പ്രായപൂർത്തിയാകും മുമ്പ് ലൈസൻസില്ലാതെ സ്കൂട്ടർ ഓടിച്ചതിനാൽ ഇനി ഇയാൾക്ക് 25 വയസ് കഴിഞ്ഞാലെ ലൈസൻസെടുക്കാനാവൂ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194563/minor-child-drives-scooter)