---
title: "#thillenkery| വീടിന്റെ ഗ്രില്ല് പൊളിച്ച് മോഷണം; തമിഴ്നാട് സ്വദേശികളുടെ ആറര പവൻ സ്വർണ്ണം കവർന്നു "
english_title: "robbery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194576/robbery"
published_at: "2024-03-26T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602a83aeda0c_WhatsApp_Image_2024-03-26_at_4.11.59_PM.jpeg"
keywords: []
---

# #thillenkery| വീടിന്റെ ഗ്രില്ല് പൊളിച്ച് മോഷണം; തമിഴ്നാട് സ്വദേശികളുടെ ആറര പവൻ സ്വർണ്ണം കവർന്നു 

> **Lead Summary:** **തില്ലങ്കേരി: ** തില്ലങ്കേരി തെക്കൻപൊയിലിലെ താമസക്കാരായ തമിഴ്നാട് സ്വദേശിനിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറര പവൻ (ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന) സ്വർണ്ണാഭരങ്ങൾ മോക്ഷണം പോയതായി പരാതി. 24 ന് രാത്രിയിലാണ് സംഭവം. 20 വർഷത്തിൽ അധിയകമായി തില്ലങ്കേരി മേഖലയിൽ ബേക്കറി ബിസിനസ് ചെയ്തു വരുന്ന തമിഴ്നാട് സ്വദേശികളായ കുമരേശൻ, ഭാര്യ രതി എന്നിവർ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. മോഷണം നടക്കുമ്പോൾ കുമരേശനും കുടുംബവും തമിഴ്നാട്ടിലെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

## Article Content

**തില്ലങ്കേരി: ** തില്ലങ്കേരി തെക്കൻപൊയിലിലെ താമസക്കാരായ തമിഴ്നാട് സ്വദേശിനിയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആറര പവൻ (ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന) സ്വർണ്ണാഭരങ്ങൾ മോക്ഷണം പോയതായി പരാതി. 24 ന് രാത്രിയിലാണ് സംഭവം. 20 വർഷത്തിൽ അധിയകമായി തില്ലങ്കേരി മേഖലയിൽ ബേക്കറി ബിസിനസ് ചെയ്തു വരുന്ന തമിഴ്നാട് സ്വദേശികളായ കുമരേശൻ, ഭാര്യ രതി എന്നിവർ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. മോഷണം നടക്കുമ്പോൾ കുമരേശനും കുടുംബവും തമിഴ്നാട്ടിലെ വീട്ടിൽ പോയിരിക്കുകയായിരുന്നു.

കുമരേശൻറെ ഭാര്യ രതിയുടെ സഹോദരൻ ബേക്കറി ബിസിനസ്സ് നടത്തുന്ന തങ്കരാമനും, തൊഴിലാളികളും വൈകുന്നേരം വീട് പൂട്ടി അഞ്ചു കിലോമീറ്റര് ദൂരെയുള്ള അവരുടെ വീട്ടിലേക്ക് പോയതിന് ശേഷമാണ് മോഷണം നടന്നത്. വീടിന്റെ ഗ്രില്ല് പൊളിച്ച് അകത്തുകയറിയ മോക്ഷ്ടാവ് അലമാരിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷിടിക്കുകയായിരുന്നു. തിങ്കളാഴ്ച കാലത്ത് തങ്കരാമനും തൊഴിലാളികളും എത്തുമ്പോഴാണ് മോഷണ നടന്നതായിമനസിലാകുന്നത്.വിരൽ അടയാള വിധഗ്തർ,ഡോഗ് സ്‌ക്വാഡ് സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194576/robbery)