---
title: "#arrested |  സ്വർണ്ണക്കവർച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ"
english_title: "Suspect arrested in gold theft case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194579/suspect-arrested-in-gold-theft-case"
published_at: "2024-03-26T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602a851ca96f_IMG-20240326-WA0003(1).jpg"
keywords: []
---

# #arrested |  സ്വർണ്ണക്കവർച്ച കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പിലെ സ്വർണാഭരണ നിർമ്മാണശാല കുത്തിത്തുറന്ന് സ്വർണത്തരികൾ കവർച്ച ചെയ്ത‌ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തോട്ടട സമാ ജ്‌വാദി കോളനിയിലെ കെ. ഉമേഷിനെയാണ് പോലീസ് പിടികൂടിയത്.

## Article Content

തളിപ്പറമ്പിലെ സ്വർണാഭരണ നിർമ്മാണശാല കുത്തിത്തുറന്ന് സ്വർണത്തരികൾ കവർച്ച ചെയ്ത‌ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തോട്ടട സമാ ജ്‌വാദി കോളനിയിലെ കെ. ഉമേഷിനെയാണ് പോലീസ് പിടികൂടിയത്.

2007 മെയ് ഏഴിനും പത്തിനുമിടയിലുള്ള ദിവസം തളിപ്പറമ്പ് രജിസ്ട്രാഫീസിന് പിറകിലെ സ്ഥാപനം കുത്തിത്തുറന്ന് കവർച്ച ചെയ്ത‌ കേസിലെ പ്രതിയാണ് ഇയാൾ. നാലംഗ സംഘമാണ് കവർച്ച നടത്തിയത്. ഈ കേസിൽ ഉമേഷിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഉമേഷിനെ ഞായറാഴ്ച വൈകുന്നേരം തളിപ്പറമ്പ് ബസ്സ്റ്റാന്റ്റിന് സമീപം കാണപ്പെട്ടതിനെത്തുടർന്ന് സീനിയർ സി.പി.ഒ.മാരായ അരുൺകുമാർ, ലീന, ഷാജു എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194579/suspect-arrested-in-gold-theft-case)