---
title: "ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ രണ്ട് കാട്ടനകളെ ആറളം ഫാം ബ്ലോക്ക് രണ്ടിൽ എത്തിച്ചു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194600/aralam"
published_at: "2024-03-26T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602bb9e08140_Screenshot_20240326-174146_WhatsAppBusiness.jpg"
keywords: []
---

# ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ രണ്ട് കാട്ടനകളെ ആറളം ഫാം ബ്ലോക്ക് രണ്ടിൽ എത്തിച്ചു

> **Lead Summary:**  **ഇരിട്ടി**: ആറളം ഫാമിൽ നിന്നും ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ രണ്ട് കാട്ടനകളെ അഞ്ചുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ വനപാലക സംഘം ആനകൂട്ടത്തെ ആറളം ഫാമിനുള്ളിലെ ബ്ലോക്ക് രണ്ടിൽ എത്തിച്ചു . ചൊവ്വാഴ്ച്ച രാവിലെയാണ് ആറളം പാലത്തിന് താഴെ പുഴയിൽ രണ്ട് കാട്ടാനകളെ കാണുന്നത്.

## Article Content

 **ഇരിട്ടി**: ആറളം ഫാമിൽ നിന്നും ആറളം പാലത്തിന് സമീപം ജനവാസ മേഖലയിൽ രണ്ട് കാട്ടനകളെ അഞ്ചുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ വനപാലക സംഘം ആനകൂട്ടത്തെ ആറളം ഫാമിനുള്ളിലെ ബ്ലോക്ക് രണ്ടിൽ എത്തിച്ചു . ചൊവ്വാഴ്ച്ച രാവിലെയാണ് ആറളം പാലത്തിന് താഴെ പുഴയിൽ രണ്ട് കാട്ടാനകളെ കാണുന്നത്.

പുഴയിൽ കുളിക്കാനെത്തിയവരാണ് ആനയുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ആറളം ഫാമിൽ നിന്നും പുഴക്ക് കുറുകെ സ്ഥാപിച്ചിരിക്കുന്ന സോളാർ വേലി കടന്നാണ് ആന ജനവാസ മേഖലയിൽ ഇറങ്ങിയത് . വനം വകുപ്പ് വാച്ചർമാർ എത്തി ആനയുടെ നീക്കം ഡ്രോൺ ഉപയോഗിച്ച് നീരീക്ഷിച്ച ശേഷം ആയിരുന്നു തുരത്തൽ ആരംഭിച്ചത് . പുഴയോരത്തെ തുരുത്തിൽ കുറെ നേരം കാട്ടിനുള്ളിൽ ആനകൾ മറഞ്ഞിരുന്നു.

വനപാലക സംഘം ആറളം പാലം വഴി തുരത്താനായിരുന്നു ശ്രമം. ഇതിനിടയിൽ വീണ്ടും ആന ചാക്കാട് മേഖലയിലേക്ക് തിരിഞ്ഞോടാനുളള ശ്രമം നടത്തി.ജനങ്ങൾക്ക് പുഴയിൽ ഇറങ്ങരുത് എന്ന ആറളം പഞ്ചായത്തിന്റെ മുന്നറിയിപ്പുമായി അനൗൺസ്‌മെന്റും നടത്തി. . ആനയെ ഓടിക്കുന്ന സമയത്ത് ആറളം പാലം വഴിയുള്ള ഗതാഗതവും പോലീസ് സഹയത്താൽ തടഞ്ഞു.

ആനയിറങ്ങിയതറിഞ്ഞ് ആറളം പാലത്തിനടുത്തേക്ക് ആളുകൾ കൂട്ടയമായി എത്തിക്കൊണ്ടിരുന്നു ഏവരെയും പാലത്തിലേക്ക് പ്രവേശിക്കാതെ പോലീസ് തടഞ്ഞു .ഇവരെ നിയന്ത്രിക്കുന്നതിന് ഇരിട്ടി പോലീസിന്റെയും വനപാലകുടേയും നേതൃത്വത്തിൽ ഏറെ ശ്രമം നടത്തി. പാലത്തിന് മുകളിൽ ആളുകളുടെ സാമിപ്യം കൂടിയതോടെ പാലത്തിനടുത്ത് എത്തിയ ആന രണ്ടു തവണയും തിരിഞ്ഞ് ചാക്കാട് മേഖലയിലേക്ക് നീങ്ങാനുള്ള ശ്രമം നടത്തി. പടക്കം പൊട്ടിച്ചും മരം മുറിയന്ത്രത്തിന്റെ ശബ്ദവും ഉണ്ടാക്കിയും വീണ്ടും ഏറെ പണിപ്പെട്ട് ഉച്ചക്ക് ഒരുമണിയോടെ പാലത്തിനടിയിലൂടെ തുരത്തി പുഴ കടത്തി കാപ്പും കടവ് ഭാഗം വഴി ആറളം ഫാംരണ്ടാം ബ്ലോക്കിനുള്ളിലേക്ക് കടത്തി വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194600/aralam)