---
title: "പാട്ടും വോട്ടുമായി തിരഞ്ഞെടുപ്പ് പ്രചരണം"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194608/kalpetta"
published_at: "2024-03-26T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602becc1a482_IMG-20240326-WA0023.jpg"
keywords: []
---

# പാട്ടും വോട്ടുമായി തിരഞ്ഞെടുപ്പ് പ്രചരണം

> **Lead Summary:** **കൽപ്പറ്റ**: ഞാൻ വോട്ട് ചെയ്യും, ഉറപ്പായും എന്ന മുദ്രാവാക്യം വോട്ടർമാരിലേക്ക് എത്തിച്ച് ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ് , സ്വീപ്പ് , നെഹറു യുവകേന്ദ്ര, സിംഫണി മ്യൂസിക്ക് എന്നിവർ സംയുക്തമായി തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മെലഡി നൈറ്റ് ആസ്വാദകർക്ക് നവ്യാനുഭവമായി. വയനാട് എ.ഡി.എം. കെ. ദേവകി ഉദ്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ**: ഞാൻ വോട്ട് ചെയ്യും, ഉറപ്പായും എന്ന മുദ്രാവാക്യം വോട്ടർമാരിലേക്ക് എത്തിച്ച് ഇലക്ട്രൽ ലിറ്ററസി ക്ലബ്ബ് , സ്വീപ്പ് , നെഹറു യുവകേന്ദ്ര, സിംഫണി മ്യൂസിക്ക് എന്നിവർ സംയുക്തമായി തരിയോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച മെലഡി നൈറ്റ് ആസ്വാദകർക്ക് നവ്യാനുഭവമായി. വയനാട് എ.ഡി.എം. കെ. ദേവകി ഉദ്ഘാടനം ചെയ്തു.

മലയാളികളുടെ മനസിൽ എന്നും ഓർമ്മിക്കുന്ന മനോഹരമായ പഴയ കാല ഗാനങ്ങൾ ഹാർമോണിയം 'തബല എന്നിവയുടെ സംഗീതത്തിൽ സിംഫണി മ്യൂസിക്ക് കാവുംമന്ദത്തിൻ്റെ ഗായകർ ആസ്വാദ്യമാക്കി. സീപ് മോഡൽ ഓഫീസർ പി യു സിതാര അധ്യക്ഷയായിരുന്ന യോഗത്തിൽ നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ കൃഷ്ണകുമാർ , ഇലക്ടറൽ ലിറ്ററസി ക്ലബ് കോഡിനേറ്റർ രാജേഷ് കുമാർ , എന്നിവർ സംസാരിച്ചു. നെഹ്റു യുവ കേന്ദ്ര കോഡിനേറ്റർ അഭിജിത്ത് നന്ദിയും സീപ്പു് അംഗം മനോജ് സ്വാഗതവും ആശംസിച്ചു. ഹരീഷ് അവതരിപ്പിച്ച മിമിക്രി ആങ്കറിംഗ് മികച്ച അനുഭവം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194608/kalpetta)