---
title: "യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ മട്ടന്നൂർ - പേരാവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി"
english_title: "Ksudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194610/ksudhakaran"
published_at: "2024-03-26T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602ca99da485_IMG-20240326-WA0030.jpg"
keywords: []
---

# യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ മട്ടന്നൂർ - പേരാവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി

> **Lead Summary:** **മട്ടന്നൂർ** : യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ മട്ടന്നൂർ - പേരാവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി.പരമ്പരാഗത വ്യവസായ തൊഴിലാളികൾ ഉൾപ്പെടെയുള്ള വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. കാഞ്ഞിലേരി - പട്ടാരി ഖാദിയിലെ തൊഴിലാളികൾ , ശിവപുരം,മാലൂർ,അറയങ്ങാട്,കൊളക്കോട് , ചെങ്ങോം,മഞ്ഞളാംപുറം, കേളകം, ചുങ്കക്കുന്ന്, കൊട്ടിയൂർ,അമ്പായത്തോട്,അടയ്ക്കാത്തോട്, കണിച്ചാർ,മണത്തണ,തൊണ്ടിയിൽ,പേരാവൂർ,കാക്കയങ്ങാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

## Article Content

**മട്ടന്നൂർ** : യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ മട്ടന്നൂർ - പേരാവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി.പരമ്പരാഗത വ്യവസായ തൊഴിലാളികൾ ഉൾപ്പെടെയുള്ള വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. കാഞ്ഞിലേരി - പട്ടാരി ഖാദിയിലെ തൊഴിലാളികൾ , ശിവപുരം,മാലൂർ,അറയങ്ങാട്,കൊളക്കോട് , ചെങ്ങോം,മഞ്ഞളാംപുറം, കേളകം, ചുങ്കക്കുന്ന്, കൊട്ടിയൂർ,അമ്പായത്തോട്,അടയ്ക്കാത്തോട്, കണിച്ചാർ,മണത്തണ,തൊണ്ടിയിൽ,പേരാവൂർ,കാക്കയങ്ങാട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

ആവേശകരമായ സ്വീകരണമാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ഓരോ സ്വീകരണ സ്ഥലങ്ങളിലും ലഭിച്ചത്. ചെറുപ്പക്കാരും സ്ത്രീകളും വയസ്സായവരും ഉൾപ്പെടെയുള്ളവരുടെ വലിയ നീണ്ട നിര സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഓരോ കേന്ദ്രങ്ങളിലും എത്തുന്നുണ്ട്. ഇത് യുഡിഎഫ് ക്യാമ്പിന് തികഞ്ഞ വിജയപ്രതീക്ഷയാണ് സമ്മാനിക്കുന്നത്. 

ശിവപുരം ഹയർ സെക്കന്ററി സ്കൂൾ , ശിവപുരം ജുമാ മസ്ജിദ്, തബ്ലീഖ് പള്ളി , പട്ടാരി, കപ്പറ്റപ്പൊയിൽ എന്നിവിടങ്ങളിലെ ഖാദി നൂൽനൂൽപ്പ് കേന്ദ്രം എന്നിവിടങ്ങളിലാണ് വോട്ടർമാരെ നേരിൽ കണ്ട് സുധാകരൻ വോട്ടഭ്യർത്ഥിച്ചത്. അസുഖമായി വീട്ടിൽ കഴിയുന്ന പുത്തലത്ത് ജാനകി ടീച്ചർ , അന്തരിച്ച കാരായി കുഞ്ഞിക്കണ്ണൻ എന്നിവരുടെ വസതിയും സുധാകരൻ സന്ദർശിച്ചു. രാജീവൻ എ ഇയാവൂർ, കാഞ്ഞരോളി രാഘവൻ മാസ്റ്റർ , കെ.ഫസൽ, സത്താർ ഇടുമ്പ , എ.ജയരാജൻ, എം.അഷ്ക്കർ, സി. ഭാർഗ്ഗവൻ, ഹനീഫ ചൂരിയോട്ട് , നിധിൻ കോമത്ത് ,വി.ജയേഷ്, ചെമ്പിലാലി അഷ്റഫ്.എന്നിവരും സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു . ഉച്ചക്ക് ശേഷം കൊളക്കാട് സെന്റ് തോമസ് ചർച്ച്, പേരാവൂർ എസ് എച്ച് കോൺവെന്റ്, സെന്റ് ജോസഫ് ഫെറോന ചർച്ച്,മാതൃക തയ്യൽ യൂണിറ്റ് ആയോത്തും ചാൽ,സാൻജോസ് ചർച്ച് മഞ്ഞളാംപുറം, ലിറ്റിൽ ഫ്ലവർ ചർച്ച് കേളകം, സെന്റ് ജോർജ് വലിയപള്ളി കേളകം, കേളകം ബസ്റ്റാൻന്റിൽ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ സ്വീകരണം,കേളകം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി, സെന്റ് മേരീസ് സുനോറോ ചർച്ച് സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു . നേതാക്കളായ ബൈജു വർഗ്ഗീസ്, ജുബിലീ ചാക്കോ,ലിസി ജോസഫ്,പി.കെ ജനാർദ്ദനൻ,പി.സി രാമകൃഷ്ണൻ,സന്തോഷ്‌ മണ്ണാർക്കുളം, ചാക്കോ തൈക്കുന്നേൽ, സണ്ണി വേലിക്കകത്ത്,വർഗ്ഗീസ് ജോസഫ്,ഷഫീർ ചെക്കിയാട്ട്,കെ.പി നമേഷ് കുമാർ,സി ഹരിദാസ്, പി അബൂബക്കർ, റോയ് നമ്പുടാകം തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194610/ksudhakaran)