---
title: "കാണാതായ നാലാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി"
english_title: "Students "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194618/students"
published_at: "2024-03-26T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602d430e5a4e_n59492404017114610402348f18c6794ea554647d7255a7c3726f6854571b02366418357a54062c35233e58.jpg"
keywords: []
---

# കാണാതായ നാലാം ക്ലാസ് വിദ്യാർഥികളെ കണ്ടെത്തി

> **Lead Summary:** **മുണ്ടക്കയം: **കോട്ടയം കൂട്ടിക്കലില്‍ നിന്നും കാണാതായ രണ്ട് വിദ്യാർഥികളെയും കണ്ടെത്തി. സ്കൂളിന് സമീപത്തെ റമ്ബൂട്ടാൻ തോട്ടത്തില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല.

## Article Content

**മുണ്ടക്കയം: **കോട്ടയം കൂട്ടിക്കലില്‍ നിന്നും കാണാതായ രണ്ട് വിദ്യാർഥികളെയും കണ്ടെത്തി. സ്കൂളിന് സമീപത്തെ റമ്ബൂട്ടാൻ തോട്ടത്തില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ല.

ഇന്ന് ഉച്ചകഴിഞ്ഞാണ് വെട്ടിക്കാനം എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളായ സാൻജോ, അമൃത് എന്നിവരെ കാണാതായത്. സ്കൂള്‍ വിട്ട ശേഷം ഇരുവരും സ്വയം സമീപത്തെ തോട്ടത്തിലേക്ക് പോവുകയായിരുന്നു. തോട്ടത്തില്‍ കടന്നതോടെ ആങ്കലാപ്പിലായ കുട്ടികള്‍ അവിടെത്തന്നെ ഇരിക്കുകയായിരുന്നു.

കുട്ടികളെ കാണാതായതോടെ നാട്ടുകാരും പോലീസും പരിസരത്താകെ തെരച്ചില്‍ നടത്തി വരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194618/students)