---
title: "സിദ്ധാർത്ഥൻ കേസ്; സിബിഐക്ക് രേഖകൾ കൈമാറാത്തതിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി"
english_title: "Chief-minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194622/chief-minister"
published_at: "2024-03-26T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602d5a8357d0_n5949203021711461552677c13d0f865305dbf767bbd65c5751ddd3968522bb9cccebb9f2ed10e8d38bc74f.jpg"
keywords: []
---

# സിദ്ധാർത്ഥൻ കേസ്; സിബിഐക്ക് രേഖകൾ കൈമാറാത്തതിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി

> **Lead Summary:** **തിരുവനന്തപുരം:** പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ രേഖകള്‍ സിബിഐക്ക് കൈമാറാതിരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടി. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ഒന്പതിന് ഇറക്കിയിരുന്നെങ്കിലും കേസിന്‍റെ പെര്‍ഫോമ റിപ്പോര്‍ട്ട് (കേസിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്) സിബിഐക്ക് നല്‍കിയിരുന്നില്ല. പെര്‍ഫോമ റിപ്പോര്‍ട്ട് വൈകിയതിന്‍റെ കാരണം കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

## Article Content

**തിരുവനന്തപുരം:** പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ രേഖകള്‍ സിബിഐക്ക് കൈമാറാതിരുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടി. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ഒന്പതിന് ഇറക്കിയിരുന്നെങ്കിലും കേസിന്‍റെ പെര്‍ഫോമ റിപ്പോര്‍ട്ട് (കേസിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്) സിബിഐക്ക് നല്‍കിയിരുന്നില്ല. പെര്‍ഫോമ റിപ്പോര്‍ട്ട് വൈകിയതിന്‍റെ കാരണം കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 

സിബിഐ അന്വേഷണം വൈകുന്നതിലുള്ള ആശങ്ക സിദ്ധാര്‍ഥന്‍റെ പിതാവ് ഗവർണറെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നു. കേസ് അട്ടിമറിച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകരായ പ്രതികളെ രക്ഷപ്പെടുത്താനാണ് സിബിഐക്ക് സർക്കാർ രേഖകള്‍ കൈമാറാതിരുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവർ ആരോപിച്ചിരുന്നു.

എന്നാല്‍ സിബിഐക്ക് രേഖകള്‍ കൈമാറാന്‍ സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി എസ്.ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഡല്‍ഹിക്ക് തിരിച്ചു. ഇവർ ഡല്‍ഹിയിലെത്തി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും സിബിഐ ഡയറക്ടര്‍ക്കും പെര്‍ഫോമ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കൈമാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194622/chief-minister)