---
title: "മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവ് തലയിലൂടെ ബസ് കയറി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194629/dead"
published_at: "2024-03-26T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602dab60f9f4_n594920300171146298134566f9056ddce6ae514a34ae986f991ec9b5a6d1cee00ca61007b06645db598983.jpg"
keywords: []
---

# മൈതാനത്ത് ഉറങ്ങിക്കിടന്ന യുവാവ് തലയിലൂടെ ബസ് കയറി മരിച്ചു

> **Lead Summary:** **കൊല്ലം: **ചാത്തന്നൂരില്‍ ക്ഷേത്രത്തോട് ചേർന്നുള്ള മൈതാനത്ത് ഉറങ്ങി കിടക്കവേ തലയിലൂടെ മിനി ബസ് കയറി യുവാവ് മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം തെക്കതില്‍ (കുളങ്ങരതൊടിയില്‍ ) വീട്ടില്‍ രാജു-പൊന്നമ്മ ദമ്ബതികളുടെ മകൻ രാജീവ് ആണ് മരിച്ചത്.

## Article Content

**കൊല്ലം: **ചാത്തന്നൂരില്‍ ക്ഷേത്രത്തോട് ചേർന്നുള്ള മൈതാനത്ത് ഉറങ്ങി കിടക്കവേ തലയിലൂടെ മിനി ബസ് കയറി യുവാവ് മരിച്ചു. കണ്ണനല്ലൂർ ചേരിക്കോണം തെക്കതില്‍ (കുളങ്ങരതൊടിയില്‍ ) വീട്ടില്‍ രാജു-പൊന്നമ്മ ദമ്ബതികളുടെ മകൻ രാജീവ് ആണ് മരിച്ചത്.

പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. കണ്ണനല്ലൂർ ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി ക്ഷേത്രത്തില്‍ മെഗാ ഷോ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് കാണാനെത്തിയ രാജീവ് തൊട്ടടുത്തുള്ള മൈതാനത്തില്‍ പോയി കിടന്നുറങ്ങി.

മൈതാനത്ത് പാർക്ക് ചെയ്തിരുന്ന മിനി ബസ് മുന്നോട്ട് എടുത്തപ്പോള്‍ ഒരു വികലാംഗന്‍റെ മുച്ചക്ര വാഹനത്തില്‍ തട്ടി. ഇതറിഞ്ഞ് ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അവിടേയ്ക്ക് വരുന്നത് കണ്ട് മിനി ബസ് ഡ്രൈവർ വീണ്ടും വാഹനം എടുത്തപ്പോഴാണ് രാജീവിന്‍റെ തലയിലൂടെ വീല്‍ കയറിയിറങ്ങിയത്. അപകട സ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു.

മൃതദേഹം കൊട്ടിയത്തെ സ്വകാര്യാശുപത്രിലെത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മേസ്തിരി പണിക്കാരനായിരുന്നു രാജീവ്. കണ്ണനല്ലൂർ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194629/dead)