---
title: "വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിക്ക് യാത്രയയപ്പ് നൽകുമെന്ന് കെ. സുരേന്ദ്രൻ"
english_title: "K surendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194637/k-surendran"
published_at: "2024-03-26T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602e13144666_n59493458617114642842453d1862296358bbdf7a251b1590b0f59f98842e79592d4e889d426bd7297b0ec0.jpg"
keywords: []
---

# വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിക്ക് യാത്രയയപ്പ് നൽകുമെന്ന് കെ. സുരേന്ദ്രൻ

> **Lead Summary:** **കൽപ്പറ്റ: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന് വൻ സ്വീകരണമൊരുക്കി പ്രവർത്തകർ. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വൈകുന്നേരമാണ് സുരേന്ദ്രൻ മണ്ഡലത്തിലെത്തി‌യത്.

## Article Content

**കൽപ്പറ്റ: **ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന് വൻ സ്വീകരണമൊരുക്കി പ്രവർത്തകർ. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇന്ന് വൈകുന്നേരമാണ് സുരേന്ദ്രൻ മണ്ഡലത്തിലെത്തി‌യത്.

രാഹുല്‍ ഗാന്ധിക്ക് യാത്രയയപ്പ് നല്‍കാനാണ് താൻ വന്നിരിക്കുന്നതെന്നും സന്തോഷത്തോടെ രാഹുലിനെ വയനാട്ടില്‍ നിന്ന് തിരിച്ചയക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

വയനാടിനെ കുറിച്ച്‌ തനിക്ക് കൃത്യമായ ധാരണയുണ്ട്. രാത്രിയാത്ര നിരോധനം, ആരോഗ്യമേഖലയിലെ പ്രശ്നം, റോഡുകള്‍ ഇല്ലാത്ത പ്രയാസം, വന്യജീവി പ്രശ്നം ഇവയെല്ലാം മൂന്നാം മോദി സർക്കാർ പരിഹരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സി.കെ. ജാനു ഉള്‍പ്പടെയുള്ളവർ സുരേന്ദ്രനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194637/k-surendran)