---
title: "അയ്യൻകുന്ന് പഞ്ചായത്ത് അഴിമതിക്കും,കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫ് പ്രചരണജാഥയും ബഹുജനമാർച്ചും"
english_title: "LDF campaign rally and mass march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19465/LDF-campaign-rally-and-mass-march"
published_at: "2022-01-06T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6c04a7ff6b_IMG-20220106-WA0045.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്ത് അഴിമതിക്കും,കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫ് പ്രചരണജാഥയും ബഹുജനമാർച്ചും

> **Lead Summary:** അയ്യൻകുന്ന്: കോൺഗ്രസ് ഭരണത്തിലുള്ള അയ്യൻകുന്ന് പഞ്ചായത്തിലെ അഴിമതികൾക്കും ഭരണ ക്രമക്കേടുകൾക്കും എതിരെ എൽഡിഎഫ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണജാഥ മുടിക്കയത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു.

## Article Content

അയ്യൻകുന്ന്: കോൺഗ്രസ് ഭരണത്തിലുള്ള അയ്യൻകുന്ന് പഞ്ചായത്തിലെ അഴിമതികൾക്കും ഭരണ ക്രമക്കേടുകൾക്കും എതിരെ എൽഡിഎഫ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണജാഥ മുടിക്കയത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു.

ജാഥ ലീഡർ കെ ജെ സജീവൻ , മാനേജർ കേരള കോൺഗ്രസ് അംഗം ജോണി കെ ജെ,സിപിഎം കരിക്കോട്ടക്കരി ലോക്കൽ സെക്രട്ടറി ബിജു വർഗീസ്, അയ്യങ്കുന്ന് ലോക്കൽ സെക്രട്ടറി ദിലീപ് മോഹൻ കേരള കോൺഗ്രസ് അംഗങ്ങളായ പി എ മാത്യു, അപ്പച്ചൻ ആനിത്തോട്ടത്തിൽ മെമ്പർമാരായ സിബി വാഴക്കാല, ഷൈനി ഇടപ്പുഴ, ബിജോയി പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19465/LDF-campaign-rally-and-mass-march)