---
title: "അനൗപചാരിക പര്യടനം പൂർത്തിയാക്കി ജയരാജൻ; നാളെ മുതൽ പൊതു പര്യടനം"
english_title: "Mv jayarajan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194658/mv-jayarajan"
published_at: "2024-03-26T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602efe98eeeb_IMG-20240326-WA0004.jpg"
keywords: []
---

# അനൗപചാരിക പര്യടനം പൂർത്തിയാക്കി ജയരാജൻ; നാളെ മുതൽ പൊതു പര്യടനം

> **Lead Summary:** **ഇരിക്കൂർ:** തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തുടങ്ങിയ അനൗപചാരിക പര്യടനം പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നാല് ഘട്ടങ്ങളിലായാണ് ജയരാജൻ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചത്. ചൊവ്വാഴ്ച ഇരിക്കൂർ മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. രാവിലെ മുതൽ ഉച്ചവരെ കണ്ണൂരിൽ വിഷൻ കോൺക്ലേവ് സെമിനാറിൽ പങ്കെടുത്തു. ഉച്ചയോടെ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിൽ നിന്നാണ് പര്യടനം തുടങ്ങിയത്.

## Article Content

**ഇരിക്കൂർ:** തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തുടങ്ങിയ അനൗപചാരിക പര്യടനം പൂർത്തിയാക്കി എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നാല് ഘട്ടങ്ങളിലായാണ് ജയരാജൻ വിവിധ കേന്ദ്രങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ചത്. ചൊവ്വാഴ്ച ഇരിക്കൂർ മണ്ഡലത്തിലാണ് പര്യടനം നടത്തിയത്. രാവിലെ മുതൽ ഉച്ചവരെ കണ്ണൂരിൽ വിഷൻ കോൺക്ലേവ് സെമിനാറിൽ പങ്കെടുത്തു. ഉച്ചയോടെ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജിൽ നിന്നാണ് പര്യടനം തുടങ്ങിയത്.

നവെമ്പുവ തെരേസ ഭവൻ, കാഞ്ഞിരക്കൊല്ലി മുസ്ലീം പള്ളി, വിമലാംബിക ദേവാലയം, സെന്റ് തോമസ് ഫോറോന ചർച്ച് മണിക്കടവ്, കോക്കാടും കോടപറമ്പും കുടുംബയോഗം എന്നിവിടങ്ങളിലുമെത്തി. കുംഭങ്ങോട്, ഉളിക്കൽ, ഉളിക്കൽ ടൗൺ, മാട്ടറ, കാലാങ്കി, അറബി, കോളിത്തട്ട്, ആനക്കുഴി, കല്ലംതോട് , പേരട്ട , കുണ്ടേരി, തൊട്ടിൽപ്പാലം എന്നിവിടങ്ങളിലും സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ പിവി ഗോപിനാഥൻ, സക്കീർ ഹുസൈൻ, കെജി ദിലീപ് തുടങ്ങിയവരരും കൂടെയുണ്ടായിരുന്നു. ബുധനാഴ്ച പൊതിപരിപാടി തളിപ്പറമ്പ് താലുക്കിലെ വടക്കാഞ്ചേരിയിൽ നിന്നാരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194658/mv-jayarajan)