---
title: "യുവഡോക്ടറെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194668/dead"
published_at: "2024-03-26T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602f844e27f5_n594958016171147037460255af5df22feeaa10d61b6ace5c5068897fe42db6fee8cb56ca40ea7cf79801eb.jpg"
keywords: []
---

# യുവഡോക്ടറെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തിരുവനന്തപുരം:** യുവഡോക്ടറെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയർ റസിഡന്‍റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. 

## Article Content

**തിരുവനന്തപുരം:** യുവഡോക്ടറെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയർ റസിഡന്‍റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. 

തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോ.അഭിരാമി. മെഡിക്കല്‍ കോളേജിന് സമീപത്തെ പി.ടി. ചാക്കോ നഗറിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194668/dead)