---
title: "സി രഘുനാഥ് മുഴപ്പിലങ്ങാട് മേഖലയിൽ പ്രചാരണം നടത്തി"
english_title: "Bjp kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194675/bjp-kannur"
published_at: "2024-03-26T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603046ea16f0_IMG-20240326-WA0006.jpg"
keywords: []
---

# സി രഘുനാഥ് മുഴപ്പിലങ്ങാട് മേഖലയിൽ പ്രചാരണം നടത്തി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥ് മുഴപ്പിലങ്ങാട് മേഖലയിൽ പ്രചാരണം നടത്തി മുഴപ്പിലങ്ങാട് ശ്രീകുറുമ്പക്കാവ് ഭഗവതി ക്ഷേത്ര പരിസരത്ത് വോട്ടർമാരെ നേരിട്ട് കണ്ടു വോട്ട് അഭ്യർത്ഥിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥ് മുഴപ്പിലങ്ങാട് മേഖലയിൽ പ്രചാരണം നടത്തി മുഴപ്പിലങ്ങാട് ശ്രീകുറുമ്പക്കാവ് ഭഗവതി ക്ഷേത്ര പരിസരത്ത് വോട്ടർമാരെ നേരിട്ട് കണ്ടു വോട്ട് അഭ്യർത്ഥിച്ചു.

തുടർന്ന് സാഹിത്യകാരൻ ടി കെ ഡി മുഴപ്പിലങ്ങാട് കേണൽ കെ ഭാസ്കരൻ റിട്ട., കേണൽ എം പി ശ്രീജയൻ റിട്ട, തുടങ്ങിയവരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു

മുഴപ്പിലങ്ങാട് സ്വർഗ്ഗീയ സൂരജിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. തുടർന്ന് കൂടക്കടവിൽ ബിജെപി കുടുംബ സംഗമത്തിൽ പങ്കെടുത്തു. 

രാവിലെ കോമത്ത് കൃഷ്ണൻ മാസ്റ്റർ അനുസ്മരണത്തിൽ പങ്കെടുത്താണ് പര്യടനം ആരംഭിച്ചത്. ചടങ്ങിൽ ഏടക്കാട് മണ്ഡലം പ്രസിഡന്റ് ഷമീർ ബാബു, ജില്ലാ വൈസ് പ്രസിഡന്റ് പി ആർ. രാജൻ എന്നിവർ സംസാരിച്ചു 

ബിജെപി ധർമ്മടം മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് മണ്ഡലം സെക്രട്ടറി ആർ ഷംജിത്ത് മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ഷാജിമ ' സി കെ രമേശൻ തുടങ്ങിയവർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയോടൊപ്പം പര്യടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194675/bjp-kannur)