---
title: "അപേക്ഷ ക്ഷണിച്ചു."
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194688/applynow"
published_at: "2024-03-27T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603682e9cba9_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു.

> **Lead Summary:** **തിരുവനന്തപുരം** : കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കല്യാശ്ശേരി സെന്ററില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല സിവില്‍ സര്‍വീസ് പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം** : കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ കല്യാശ്ശേരി സെന്ററില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി അവധിക്കാല സിവില്‍ സര്‍വീസ് പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏപ്രില്‍ 15 മുതല്‍ ഒരു മാസത്തേക്കാണ് പരിശീലനം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്ലാസ്. വരുന്ന അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പ്രവേശനം നേടുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് 27 മുതല്‍ www.kscsa.org വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 8281098875.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194688/applynow)