---
title: "ലോകസഭ തിരഞ്ഞെടുപ്പ്: കെട്ടിവെക്കാനുള്ള തുക കൈമാറി ബിഡിജെഎസ്  "
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194695/election"
published_at: "2024-03-27T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660375178b3e0_IMG-20240327-WA0003.jpg"
keywords: []
---

# ലോകസഭ തിരഞ്ഞെടുപ്പ്: കെട്ടിവെക്കാനുള്ള തുക കൈമാറി ബിഡിജെഎസ്  

> **Lead Summary:** **കാസർഗോഡ്** : ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനിക്ക് തെരഞ്ഞടുപ്പിൽ കെട്ടിവെക്കാനുള്ള തുകയുടെ ഒരു ഭാഗം സ്വരൂപിച്ച് നൽകി ബിഡിജെഎസ് പ്രവർത്തകർ. ബിഡിജെഎസ് കാസർഗോഡ് മണ്ഡലം കൺവൻഷനിൽ വെച്ച് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി മനീഷ്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ ചെയർമാനും ബിജെപി ജില്ലാ പ്രസിഡൻ്റുമായ രവീശ തന്ത്രി കുണ്ടാർ, എൻഡിഎ കൺവീനറും ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റുമായ ഗണേശ് പാറക്കട്ട എന്നിവരുടെ സാന്നിധ്യത്തിലാണ് ബിഡിജെഎസ് മഹിളാ പ്രവർത്തകർ തുക കൈമാറിയത്.

## Article Content

**കാസർഗോഡ്** : ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനിക്ക് തെരഞ്ഞടുപ്പിൽ കെട്ടിവെക്കാനുള്ള തുകയുടെ ഒരു ഭാഗം സ്വരൂപിച്ച് നൽകി ബിഡിജെഎസ് പ്രവർത്തകർ. ബിഡിജെഎസ് കാസർഗോഡ് മണ്ഡലം കൺവൻഷനിൽ വെച്ച് ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി മനീഷ്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കാസർഗോഡ് ലോകസഭാ മണ്ഡലം എൻഡിഎ ചെയർമാനും ബിജെപി ജില്ലാ പ്രസിഡൻ്റുമായ രവീശ തന്ത്രി കുണ്ടാർ, എൻഡിഎ കൺവീനറും ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റുമായ ഗണേശ് പാറക്കട്ട എന്നിവരുടെ സാന്നിധ്യത്തിലാണ് ബിഡിജെഎസ് മഹിളാ പ്രവർത്തകർ തുക കൈമാറിയത്.

ബിഡിജെഎസ് പാർലമെൻ്റ് മണ്ഡലം കൺവൻഷനിൽ പങ്കെടുത്ത ശേഷം എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വിനി മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മീഞ്ച പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194695/election)