---
title: "മോറിസ്‌കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലേക്ക് വീണ്ടും ഒരാൾ അറസ്റ്റിൽ"
english_title: "To currency fraud case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19470/To-currency-fraud-case"
published_at: "2022-01-06T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6c3f20126a_IMG-20220106-WA0047.jpg"
keywords: []
---

# മോറിസ്‌കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലേക്ക് വീണ്ടും ഒരാൾ അറസ്റ്റിൽ

> **Lead Summary:** മോറിസ്‌കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലേക്ക് വീണ്ടും ഒരാൾ അറസ്റ്റിൽ കൊല്ലം അഞ്ച്കല്ല്മൂട് സ്വദേശി സന്തോഷ് ഫിലിക്സ് ആണ് കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ പി.പി സദാനന്ദൻ അറസ്റ്റ് ചെയ്തത് .മോറിസ്‌കോയിൻ പദ്ധതിയിലെ ആദ്യകാല നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച വരുകയാണ്.സന്തോഷ് ഫിലിക്സിന്റെ പേരിൽ കൊല്ലം ആകസിസ്സ് ബാങ്കിലുള്ള അക്കൗണ്ട് പരിശോധിച്ചതിൽ 582813140 രൂപ വിവിധ നിക്ഷേപകരിൽ നിന്നും സ്വീകരിച്ചതായി മനസിലായി.

## Article Content

മോറിസ്‌കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലേക്ക് വീണ്ടും ഒരാൾ അറസ്റ്റിൽ കൊല്ലം അഞ്ച്കല്ല്മൂട് സ്വദേശി സന്തോഷ് ഫിലിക്സ് ആണ് കണ്ണൂർ അസിസ്റ്റന്റ് കമ്മിഷണർ പി.പി സദാനന്ദൻ അറസ്റ്റ് ചെയ്തത് .മോറിസ്‌കോയിൻ പദ്ധതിയിലെ ആദ്യകാല നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച വരുകയാണ്.സന്തോഷ് ഫിലിക്സിന്റെ പേരിൽ കൊല്ലം ആകസിസ്സ് ബാങ്കിലുള്ള അക്കൗണ്ട് പരിശോധിച്ചതിൽ 582813140 രൂപ വിവിധ നിക്ഷേപകരിൽ നിന്നും സ്വീകരിച്ചതായി മനസിലായി.

മൊത്തം 1300 കോടി രൂപ പിരിച്ചെടുത്തതിൽ 58 കോടി രൂപയും സന്തോഷിന്റെ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്തത്. ഈ തട്ടിപ്പ് പദ്ധതിയിലേക്ക് ആയിരകണക്കിന് ആളുകളെ ഇയാൾ ചേർത്തതായി മനസിലായി.ഇയാൾ തന്നെ ലോങ്റിച്ച് വെബ്സൈറ്റിലും മോറിസ്‌കോയിൻ വെബ്‌സൈറ്റിലുമായി 376 വ്യത്യസ്ത ഐഡികളിൽ രജിസ്റ്റർ ചെയ്തതായി മനസിലാക്കി പിൻസ്റ്റോക്കിസ്റ്റുകൾ വഴി ശേഖരിച്ച ഭീമമായ തുക കമ്പനി ഉടമ നിഷാദിന്റെ ഫെഡറൽ ബാങ്ക് കരൂർ വൈശ്യ ബാങ്ക് തുടങ്ങിയ അക്കൗണ്ടിലേക്കും.

ലോങ് റിച്ച് ഗ്ലോബൽ എന്ന പേരിൽ കാത്തലിക്‌ സിറിയൻ ബാങ്ക്ന്റെ കോയമ്പത്തൂർ ബ്രാഞ്ച് അക്കൗണ്ടിലേക്കും ഐ.സി.ഐ.സി.ഐ യുടെ അക്കൗണ്ടിലേക്കും മാറ്റിയതായി കണ്ടെത്തി.ഈ അക്കൗണ്ടുകളിൽ നിന്നും AVAILSOLUTION,CASHFREE,EASEBUZ തുടങ്ങിയ ഇന്റർനെറ്റ് മണിപേയ്മെന്റ് ഗേറ്റ് വെ കമ്പനികളുടെ അക്കൗണ്ടിലേക്ക് മാറ്റി യതായി മനസിലായി.ഇത്തരം നോഡൽ അക്കൗണ്ടുകൾ വഴി ആദ്യകാല നിക്ഷേപകർക്ക് ഭീമമായ പണം വിതരണം ചെയ്തിട്ടുണ്ട്.പ്രസ്തുത അക്കൗണ്ടുകൾ എല്ലാം പരിശോധിച്ചതിന്റെ ഭാഗമായിട്ടാണ് സന്തോഷ് ഫിലിക്ക്‌സ് അറസ്റ്റിലയത്.

കണ്ണപുരം എസ്.ഐ വിനീഷ്,എടക്കാട് എസ്.ഐ മഹേഷ് കണ്ടബേത്ത് ,കണ്ണൂർ സിറ്റി എസ്.ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുകൾ നടന്നുവരുന്നത് .ഇതിനകം 7 പേർ മൊത്തം അറസ്റ്റിലായി.ലോങ് റിച്ച് നിക്ഷേപ തട്ടിപ്പ് പദ്ധതിയുടെ ഫണ്ടുകൾ കൈകാര്യം ചെയ്ത കൂടുതൽ ആളുകളെ ചോദ്യം ചെയ്ത് വരുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19470/To-currency-fraud-case)