---
title: "ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194706/kannur"
published_at: "2024-03-27T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66038689625f3_IMG-20240327-WA0007.jpg"
keywords: []
---

# ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി

> **Lead Summary:** **കണ്ണൂർ** : കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. കണ്ണൂര്‍, മണല്‍, അലവില്‍ സന്ദീപ് മുണ്ടച്ചാലി ആണ് അല്‍ ഖൂദില്‍ വെച്ച് മരണപ്പെട്ടത്.

## Article Content

**കണ്ണൂർ** : കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. കണ്ണൂര്‍, മണല്‍, അലവില്‍ സന്ദീപ് മുണ്ടച്ചാലി ആണ് അല്‍ ഖൂദില്‍ വെച്ച് മരണപ്പെട്ടത്.

മദീന പ്രിന്റിംഗ് പ്രസില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന സന്ദീപ് 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. പിതാവ്: പരേതനായ സദാനന്ദന്‍. മാതാവ്: ഇന്ദിര. ഭാര്യ: മഹിത. മക്കള്‍: മാളവിക, അഭിജിത്ത്. സഹോദരി: സന്ധ്യ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് & ഓ ഐ സി സി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194706/kannur)