---
title: "കേരള വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വ്യാപാരോൽസവത്തിൻ്റെ ആദ്യ നറുക്കെടുപ്പ് നടന്നു"
english_title: "Kerala Chamber of Commerce and Industry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19471/Kerala-Chamber-of-Commerce-and-Industry"
published_at: "2022-01-06T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6c61e6d9ff_Screenshot_20220106_160503.jpg"
keywords: []
---

# കേരള വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വ്യാപാരോൽസവത്തിൻ്റെ ആദ്യ നറുക്കെടുപ്പ് നടന്നു

> **Lead Summary:** കേരള വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വ്യാപാരോൽസവത്തിൻ്റെ ആദ്യ നറുക്കെടുപ്പ് നടന്നു. എല്ലാ ആഴ്ചയും കൂപ്പണുകൾ നറുക്കെടുത്ത് രണ്ട് പേർക്ക് സമ്മാനങ്ങൾ നൽകും. നറുക്കെടുപ്പിൻ്റെ ഉദ്ഘാടനം ചെറുപുഴ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ നിർവ്വഹിച്ചു.

## Article Content

കേരള വ്യാപാരി വ്യവസായി സമിതി ചെറുപുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച വ്യാപാരോൽസവത്തിൻ്റെ ആദ്യ നറുക്കെടുപ്പ് നടന്നു. എല്ലാ ആഴ്ചയും കൂപ്പണുകൾ നറുക്കെടുത്ത് രണ്ട് പേർക്ക് സമ്മാനങ്ങൾ നൽകും. നറുക്കെടുപ്പിൻ്റെ ഉദ്ഘാടനം ചെറുപുഴ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ നിർവ്വഹിച്ചു.

യൂണിറ്റ് പ്രസിഡൻ്റ് എം.വി. ശശി അധ്യക്ഷത വഹിച്ചു. കെ.എസ്. ഷിജു, സുലേഖ വിജയൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ കഴിഞ്ഞ ഒരാഴ്ച ഏറ്റവും കൂടുതൽ കൂപ്പണുകൾ നൽകിയ നീലിയത്ത് സിൽക്സിന് ഉപഹാരവും നൽകി. വ്യാപാരോൽസവും മെയ് 31നാണ് സമാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19471/Kerala-Chamber-of-Commerce-and-Industry)