---
title: "കണ്ണൂരിൽ റോഡിലേക്ക് മരം പൊട്ടി വീണു:  വൻ അപകടം ഒഴിവായി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194716/kannur"
published_at: "2024-03-27T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660395d12de28_IMG-20240327-WA0010.jpg"
keywords: []
---

# കണ്ണൂരിൽ റോഡിലേക്ക് മരം പൊട്ടി വീണു:  വൻ അപകടം ഒഴിവായി 

> **Lead Summary:** **കണ്ണൂർ** : കണ്ണൂർ നഗരത്തിൽ റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപം പാറക്കണ്ടി റോഡിന് കുറുകെ മരം പൊട്ടി വീണു. വാഹനങ്ങളോ കാൽനട യാത്രക്കാരോ കടന്നു പോകാതിരുന്നതിനാൽ അപകടം ഒഴിവായി.

## Article Content

**കണ്ണൂർ** : കണ്ണൂർ നഗരത്തിൽ റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപം പാറക്കണ്ടി റോഡിന് കുറുകെ മരം പൊട്ടി വീണു. വാഹനങ്ങളോ കാൽനട യാത്രക്കാരോ കടന്നു പോകാതിരുന്നതിനാൽ അപകടം ഒഴിവായി.

ചൊവ്വഴ്ച രാത്രി 9.30നാണ് സംഭവം. അപകടത്തെ തുടർന്ന് പാറക്കണ്ടി ഭാഗത്തു നിന്നും പഴയ ബസ് സ്‌റ്റാൻഡ് ഭാഗത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനയെത്തി മരത്തിൻ്റെ ചില്ല മുറിച്ചു മാറ്റി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194716/kannur)