---
title: "സിദ്ധാര്‍ഥന്റെ മരണം: ബന്ധപ്പെട്ട രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194786/kalpetta"
published_at: "2024-03-27T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603c8ac18088_Screenshot_20240327-124724_One_UI_Home.jpg"
keywords: []
---

# സിദ്ധാര്‍ഥന്റെ മരണം: ബന്ധപ്പെട്ട രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി

> **Lead Summary:** **വയനാട്** :പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി.

## Article Content

**വയനാട്** :പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളം സി ബി ഐക്കു കൈമാറി.

സ്പെഷ്യല്‍ സെല്‍ ഡി വൈ എസ് പി. ശ്രീകാന്താണ് രേഖകള്‍ കൈമാറിയത്. അന്വേഷണം സി ബി ഐക്ക് കൈമാറുന്നതിലെ കാലതാമസത്തില്‍ മുഖ്യമന്ത്രി ഇന്നലെ വിശദീകരണം തേടിയിരുന്നു. ആഭ്യന്തര സെക്രട്ടറിയോടാണ് വിശദീകരണം തേടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194786/kalpetta)