---
title: "മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ വിളവെടുപ്പ് മഹോത്സവം "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194804/kannur"
published_at: "2024-03-27T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b63a007e62d_malabar_1.jpg"
keywords: []
---

# മലബാർ ബി. എഡ് ട്രെയിനിങ് കോളേജിൽ വിളവെടുപ്പ് മഹോത്സവം 

> **Lead Summary:** പേരാവൂർ: മലബാർ ബി. എഡ് ട്രെയിനിങ് കോളേജ് പേരാവൂർ 'ഗ്രീൻ ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായി കോളേജിൽ നടത്തി വന്ന വിവിധ പച്ചക്കറി വിളകളുടെ വിളവെടുപ്പ് നടത്തി. ആദ്യ വില്പന വാർഡ് മെമ്പർ റീന മനോഹരൻ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിയായ ശ്വേതാ ചന്ദ്രൻ സ്വാഗതം പറഞ്ഞു. വിഷവിമുക്തമായ പച്ചക്കറികൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത അധ്യാപക വിദ്യാർത്ഥികളിൽ എത്തിക്കാൻ ഇത്തരത്തിലുള്ള പദ്ധതികൾക്ക് സ്വാധിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കോളേജ് മാനേജർ വത്സൻ മഠത്തിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ എൻഎസ്എസ് കോഡിനേറ്റർ പ്രീത കുര്യാക്കോസ് നന്ദി പറഞ്ഞു.****

## Article Content

പേരാവൂർ: മലബാർ ബി. എഡ് ട്രെയിനിങ് കോളേജ് പേരാവൂർ 'ഗ്രീൻ ക്യാമ്പസ്' പദ്ധതിയുടെ ഭാഗമായി കോളേജിൽ നടത്തി വന്ന വിവിധ പച്ചക്കറി വിളകളുടെ വിളവെടുപ്പ് നടത്തി. ആദ്യ വില്പന വാർഡ് മെമ്പർ റീന മനോഹരൻ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിയായ ശ്വേതാ ചന്ദ്രൻ സ്വാഗതം പറഞ്ഞു. വിഷവിമുക്തമായ പച്ചക്കറികൾ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത അധ്യാപക വിദ്യാർത്ഥികളിൽ എത്തിക്കാൻ ഇത്തരത്തിലുള്ള പദ്ധതികൾക്ക് സ്വാധിക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കോളേജ് മാനേജർ വത്സൻ മഠത്തിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ എൻഎസ്എസ് കോഡിനേറ്റർ പ്രീത കുര്യാക്കോസ് നന്ദി പറഞ്ഞു.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194804/kannur)