---
title: "തളിപ്പറമ്പ് മെയിൻ റോഡിലെ ഓവുചാൻ ശുചീകരണം:  പെട്ടിക്കട വ്യാപാരികൾ രംഗത്ത് "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194806/thaliparamba"
published_at: "2024-03-27T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603d6702ed85_IMG-20240327-WA0032.jpg"
keywords: []
---

# തളിപ്പറമ്പ് മെയിൻ റോഡിലെ ഓവുചാൻ ശുചീകരണം:  പെട്ടിക്കട വ്യാപാരികൾ രംഗത്ത് 

> **Lead Summary:** **തളിപ്പറമ്പ** :തളിപ്പറമ്പ് മെയിൻ റോഡിലെ ഓവുചാൻ ശുചീകരിക്കുവാൻ പെട്ടിക്കട വ്യാപാരികൾ രംഗത്തു വന്നു. ഓവുചാലുകൾക്ക് മുകളിൽ സ്ഥാപിച്ച പെട്ടിക്കടകൾ നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയതോടെ വ്യാപാരികൾ ശുചീകരണത്തിന് നേതൃത്വം നൽകുകയായിരുന്നു.

## Article Content

**തളിപ്പറമ്പ** :തളിപ്പറമ്പ് മെയിൻ റോഡിലെ ഓവുചാൻ ശുചീകരിക്കുവാൻ പെട്ടിക്കട വ്യാപാരികൾ രംഗത്തു വന്നു. ഓവുചാലുകൾക്ക് മുകളിൽ സ്ഥാപിച്ച പെട്ടിക്കടകൾ നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയതോടെ വ്യാപാരികൾ ശുചീകരണത്തിന് നേതൃത്വം നൽകുകയായിരുന്നു.

പി.ഡബ്ല്യു.ഡി യുടെ നേതൃത്വത്തിലാണ് തളിപ്പറമ്പ് മെയിൻ റോഡിലെ ഓവുചാലുകൾ ശുചീകരിക്കുന്നത്. മെയിൻ റോഡിൽ ഓവുചാലുകൾക്ക് മുകളിൽ നിരവധി പെട്ടിക്കടകൾ പ്രവർത്തിക്കുന്നുണ്ട്. ഇവ നീക്കം ചെയ്യാതെ ഓവുചാൽ ശുചീകരിക്കൽ പൂർത്തിയാക്കാനാകില്ല. തുടർന്ന് ഇവരോട് കടകൾ മാറ്റുവാൻ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. തുടർന്ന് നഗരസഭ ഇവർക്ക് നോട്ടീസ് നൽകിയതോടെ വ്യാപാരികൾ തന്നെ കടകൾ നീക്കി ശുചീകരണത്തിന് നേതൃത്വം നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194806/thaliparamba)