---
title: "കിഴക്കെ ചമ്പാട് പുലിയെ കണ്ടെന്ന് അഭ്യൂഹം:   പൊലീസും, വനംവകുപ്പും പരിശോധന നടത്തി "
english_title: "Kannavam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194825/kannavam"
published_at: "2024-03-27T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603de22e063d_images_(3)_(31).jpeg"
keywords: []
---

# കിഴക്കെ ചമ്പാട് പുലിയെ കണ്ടെന്ന് അഭ്യൂഹം:   പൊലീസും, വനംവകുപ്പും പരിശോധന നടത്തി 

> **Lead Summary:**  **കണ്ണവം** :കിഴക്കെ ചമ്പാട് പുലിയെ കണ്ടെന്നഭ്യൂഹത്തെ തുടർന്ന് പൊലീസും, വനം വകുപ്പും വിശദമായ പരിശോധന നടത്തി. കണ്ണവം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയെ കണ്ടെന്ന വിവരം പ്രചരിച്ചത്.

## Article Content

 **കണ്ണവം** :കിഴക്കെ ചമ്പാട് പുലിയെ കണ്ടെന്നഭ്യൂഹത്തെ തുടർന്ന് പൊലീസും, വനം വകുപ്പും വിശദമായ പരിശോധന നടത്തി. കണ്ണവം ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് പുലിയെ കണ്ടെന്ന വിവരം പ്രചരിച്ചത്.

കിഴക്കെ ചമ്പാട് അരയാക്കൂൽ കുറിച്ചിക്കര ലക്ഷം വീട് കോളനിയിലെ അലിയുടെ ഭാര്യയും, സഹോദരിയുമാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്. വിവരമറിഞ്ഞ നാട്ടുകാർ രാത്രി തന്നെ തിരച്ചിലിനിറങ്ങി. രാത്രി പാനൂർ പൊലീസും സ്ഥലത്തെത്തി. പൊലീസ് വനം വകുപ്പിനെ അറിയിച്ച പ്രകാരം റസ്ക്യു വാച്ചർ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി പുലിയുടേതെന്ന് സംശയിച്ചിരുന്ന കാൽപ്പാട് പരിശോധിച്ചിരുന്നു. എന്നാൽ ഇത് പുലിയുടേതല്ലെന്നും, കാട്ടുപന്നിയുടെയൊ മറ്റോ ആകാമെന്നായിരുന്നു കണ്ടെത്തൽ.

പ്രദേശത്ത് ഉണ്ടായിരുന്ന തെരുവുനായക്കൂട്ടം കൂട്ടതോടെ ഓടി മാറിയതും ആശങ്ക വർധിപ്പിച്ചു. രാത്രി രണ്ടു മണി വരെയും നാട്ടുകാരും, പൊലീസും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസങ്ങളിൽ മേക്കുന്ന് കൊളായി ഭാഗത്തും പുലിയെ കണ്ടതായി അഭ്യൂഹം ഉണ്ടായിരുന്നതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. എന്നാൽ ഒന്നും കണ്ടെത്താനായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194825/kannavam)