---
title: "വിദ്യാർത്ഥികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു"
english_title: "Incident that disrupted students' freedom of movement"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19489/incident-that-disrupted-students-freedom-of-movement"
published_at: "2022-01-06T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6dcc2223de_images (7).jpeg"
keywords: []
---

# വിദ്യാർത്ഥികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

> **Lead Summary:** കണ്ണൂർ സെൻ മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ് കുമാർ സ്വമേധയായാണ് കേസെടുത്തത്.

## Article Content

കണ്ണൂർ സെൻ മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ.വി. മനോജ് കുമാർ സ്വമേധയായാണ് കേസെടുത്തത്.

കന്റോൺമെന്റ് അധികൃതർ വഴി തടസപ്പെടുത്തിയതിനാൽ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങൾ ബുധനാഴ്ച അധ്യാപകരും രക്ഷിതാക്കളും ചുമന്ന് സ്കൂളിലെത്തിക്കുക യിരുന്നു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡിഫൻസ് സെക്യൂരിറ്റി ചീഫിന് ബാലാവകാശ കമ്മിഷൻ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19489/incident-that-disrupted-students-freedom-of-movement)