---
title: "മലയോരത്ത് കഞ്ചാവ് ഉപയോഗം വ്യാപകം; രണ്ട് ദിവസത്തിനുള്ളിൽ പിടികൂടിയത് അഞ്ച് യുവാക്കളെ "
english_title: "Ititty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194893/ititty"
published_at: "2024-03-27T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660422491d551_n5946561701711376076317839f1f9b0f8845c11160ce57f3f8285871e11a270ad8b0a4b66690b4bc31935a.jpg"
keywords: []
---

# മലയോരത്ത് കഞ്ചാവ് ഉപയോഗം വ്യാപകം; രണ്ട് ദിവസത്തിനുള്ളിൽ പിടികൂടിയത് അഞ്ച് യുവാക്കളെ 

> **Lead Summary:** **ഇരിട്ടി: ** മലയോര മേഖലയിലെ ചെറിയ ടൗണുകളിൽ പോലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാണിയപ്പാറയിൽ നിന്നും കരിക്കോട്ടക്കരി പോലീസ് കഞ്ചാവ് ബീഡി വലിച്ചതിൽ പിടികൂടിയത് അഞ്ച് യുവാക്കളെയാണ്. പോലീസ് പരിശോധന സമയത്ത് സംശയം തോന്നിയതിൽ ആദ്യ ദിവസം രണ്ട് യുവാക്കളെയും അടുത്ത ദിവസം മൂന്ന് യുവാക്കളെയുമാണ് പിടികൂടിയത്.

## Article Content

**ഇരിട്ടി: ** മലയോര മേഖലയിലെ ചെറിയ ടൗണുകളിൽ പോലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വാണിയപ്പാറയിൽ നിന്നും കരിക്കോട്ടക്കരി പോലീസ് കഞ്ചാവ് ബീഡി വലിച്ചതിൽ പിടികൂടിയത് അഞ്ച് യുവാക്കളെയാണ്. പോലീസ് പരിശോധന സമയത്ത് സംശയം തോന്നിയതിൽ ആദ്യ ദിവസം രണ്ട് യുവാക്കളെയും അടുത്ത ദിവസം മൂന്ന് യുവാക്കളെയുമാണ് പിടികൂടിയത്.

മലയോരത്തെ പല പോലീസ് സ്റ്റേഷൻ പരിധിയിലും ഇത്തരം മയക്ക് മരുന്ന് ഉപയോഗം ഉപയോഗം വർദ്ധിച്ചു വരുന്നതായി ആണ് കേസുകളുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ചരക്ക് വാഹനങ്ങളുടെ ഡ്രൈവർമാർ ഉൾപ്പെടെ ഇത്തരം ലഹരി വസ്തുക്കൾ ഉപോഗിക്കുന്നതായി പോലീസ് പറയുന്നു. നിരോധിത മയക്കുമരുന്ന് ഉപയോഗിച്ച ടിപ്പർ ലോറി ഡ്രൈവർക്ക് എതിരെ ഇരിട്ടി പോലീസ് കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194893/ititty)