---
title: "മെഗാ ജോബ് ഫെയർ 2022ലേക്ക് രജിസ്റ്റർ ചെയ്യാം"
english_title: "Let's register for Mega Job Fair 2022 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19490/lets-register-for-mega-job-fair-2022"
published_at: "2022-01-06T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6de475418a_images (8).jpeg"
keywords: []
---

# മെഗാ ജോബ് ഫെയർ 2022ലേക്ക് രജിസ്റ്റർ ചെയ്യാം

> **Lead Summary:** കണ്ണർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയർ 2022 ലേക്ക് തൊഴിലന്വേഷകർക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ 1800ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

## Article Content

കണ്ണർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയർ 2022 ലേക്ക് തൊഴിലന്വേഷകർക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ 1800ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാം. statejobportal.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസിന്റെ മേൽനോട്ടത്തിലാണ് കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ മേള സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19490/lets-register-for-mega-job-fair-2022)