---
title: "രാഹുൽ മൂന്നിന് വയനാട്ടിലെത്തി പത്രിക സമർപ്പിക്കും"
english_title: "Rahul-gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194941/rahul-gandhi"
published_at: "2024-03-27T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66044a595da9b_n5952563181711557022517e8a1a50df8f5a9b2db53e85eab8b7be3dc5d218095d6ade0bf19c94c0534e333.jpg"
keywords: []
---

# രാഹുൽ മൂന്നിന് വയനാട്ടിലെത്തി പത്രിക സമർപ്പിക്കും

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് മണ്ഡലത്തില്‍ എത്തും. മൂന്നിന് അദ്ദേഹം നാമനിർദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

## Article Content

**കല്‍പ്പറ്റ: **വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് മണ്ഡലത്തില്‍ എത്തും. മൂന്നിന് അദ്ദേഹം നാമനിർദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

തുടർന്ന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും. എന്നാല്‍ ഈ വിവരങ്ങള്‍ വയനാട് ഡിസിസിയോ കെപിസിസിയോ സ്ഥിരീകരിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണെന്ന് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേട്ട് കഴിഞ്ഞ തവണ ഇടതുപക്ഷത്ത് ഉള്ളവര്‍ പോലും രാഹുലിന് വോട്ട് ചെയ്തിരുന്നു. ഇത്തവണ ജനങ്ങള്‍ കൃത്യമായി വിധിയെഴുതുമെന്നും ആനി രാജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194941/rahul-gandhi)