---
title: "നിലമ്പൂരിനെ ഇളക്കിമറിച്ച് കെ. സുരേന്ദ്രൻ്റെ റോഡ്ഷോ"
english_title: "Surendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194943/surendran"
published_at: "2024-03-27T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604509d31283_IMG-20240327-WA0025.jpg"
keywords: []
---

# നിലമ്പൂരിനെ ഇളക്കിമറിച്ച് കെ. സുരേന്ദ്രൻ്റെ റോഡ്ഷോ

> **Lead Summary:** **നിലമ്പൂർ: **നിലമ്പൂരിനെ ഇളക്കിമറിച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലം ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രൻ്റെ റോഡ് ഷോ. വൈകുന്നേരം 6 മണിയോടെയാണ് റോഡ്ഷോ ആരംഭിച്ചത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ നഗരം ചുറ്റി സമാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഡാ ഫൈറ്ററെ കാണാനും അഭിവാദ്യം ചെയ്യാനുമായി ആയിരക്കണക്കിന് ആളുകളാണ് റോഡ് ഷോ കടന്നുപോയ സ്ഥലങ്ങളിൽ തടിച്ചുകൂടിയത്. സ്ഥാനാര്‍ത്ഥിക്കൊപ്പം സ്നേഹ സെൽഫി എടുക്കാനും ആളുകൾ മത്സരിച്ചു. 

## Article Content

**നിലമ്പൂർ: **നിലമ്പൂരിനെ ഇളക്കിമറിച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലം ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രൻ്റെ റോഡ് ഷോ. വൈകുന്നേരം 6 മണിയോടെയാണ് റോഡ്ഷോ ആരംഭിച്ചത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന റോഡ് ഷോ നഗരം ചുറ്റി സമാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബഡാ ഫൈറ്ററെ കാണാനും അഭിവാദ്യം ചെയ്യാനുമായി ആയിരക്കണക്കിന് ആളുകളാണ് റോഡ് ഷോ കടന്നുപോയ സ്ഥലങ്ങളിൽ തടിച്ചുകൂടിയത്. സ്ഥാനാര്‍ത്ഥിക്കൊപ്പം സ്നേഹ സെൽഫി എടുക്കാനും ആളുകൾ മത്സരിച്ചു. 

വി.വി.രാജൻ, ടി.പി. ജയചന്ദ്രൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, എം. പ്രേമൻ മാസ്റ്റർ, പി. ആർ. രശ്മിൽ നാഥ്, കെ. സുനിൽ ബോസ്, കെ.സി. വേലായുധൻ, കെ.പി. ബാബുരാജ്, ടി.കെ. അശോക് കുമാർ, അജി തോമസ്, പി.ജി. ആനന്ദകുമാർ, കെ.പ്രഭാകരൻ, മണ്ഡലം പ്രസിഡൻ്റുമാരായ ബിജു എം സാമുവൽ, ഷിനോജ് പണിക്കർ, പ്രമോദ് കാളികാവ്, സുധി ഉപ്പട, രാജൻ എടവണ്ണ, ഷാജു അരീക്കോട് എന്നിവർ റോഡ്ഷോയ്ക്ക് നേതൃത്വം നൽകി.

രാവിലെ വള്ളിയൂർക്കാവ് ക്ഷേത്ര ദർശനത്തോടെയാണ് വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. മുതിർന്ന സംഘപരിവാർ നേതാവ് പള്ളിയറ രാമനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങി. ആനേരി തറവാട്ടിലും അദ്ദേഹം സന്ദർശനം നടത്തി. തുടർന്ന് ചില പ്രമുഖ വ്യക്തികളെയും അദ്ദേഹം സന്ദർശിച്ചു. കെ.സദാനന്ദൻ, പ്രശാന്ത് മലവേൽ, സന്ദീപ് വാര്യർ, സജിശങ്കർ, കെപി മധു തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194943/surendran)