---
title: "മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വിജയം"
english_title: "Srh mi ipl "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194947/srh-mi-ipl"
published_at: "2024-03-27T23:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66045fd0e0862_n5952740701711562501063603c863cfe4125cee23ab8bbd7d0919f84f5b6152609d6b5e1e5b40f94c65f0b.jpg"
keywords: []
---

# മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന് വിജയം

> **Lead Summary:** മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സ് വിജയവുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 278 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മിന്നും തുടക്കം മുംബൈയ്ക്ക് നല്‍കിയപ്പോള്‍ റണ്‍ മലകയറ്റം മികച്ച രീതിയിലാണ് മുംബൈ ആരംഭിച്ചത്. 13 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ആണ് ആദ്യം പുറത്തായത്. താരം പുറത്താകുമ്ബോള്‍ മുംബൈ 56 റണ്‍സാണ് 3.2 ഓവറില്‍ നേടിയത്.

## Article Content

മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സ് വിജയവുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 278 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് മാത്രമാണ് നേടാനായത്. രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മിന്നും തുടക്കം മുംബൈയ്ക്ക് നല്‍കിയപ്പോള്‍ റണ്‍ മലകയറ്റം മികച്ച രീതിയിലാണ് മുംബൈ ആരംഭിച്ചത്. 13 പന്തില്‍ 34 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ ആണ് ആദ്യം പുറത്തായത്. താരം പുറത്താകുമ്ബോള്‍ മുംബൈ 56 റണ്‍സാണ് 3.2 ഓവറില്‍ നേടിയത്.

അധികം വൈകാതെ രോഹിത് ശര്‍മ്മ 12 പന്തില്‍ 26 റണ്‍സ് നേടി പാറ്റ് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങി. അവിടെ നിന്ന് തിലക് വര്‍മ്മ - നമന്‍ ധിര്‍ കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം ആണ് ഏവരും കണ്ടത്.

പത്തോവര്‍ പിന്നിടുമ്ബോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സായിരുന്നു മുംബൈ നേടിയത്. 37 പന്തില്‍ 84 റണ്‍സ് നേടിയ തിലക് വര്‍മ്മ - നമന്‍ ധിര്‍ കൂട്ടുകെട്ടിന് തകര്‍ത്ത് ജയ്ദേവ് ഉനഡ്കട് ആണ് സണ്‍റൈസേഴ്സിന് നിര്‍ണ്ണായക ബ്രേക്ക്ത്രൂ നല്‍കിയത്. ധിര്‍ 14 പന്തില്‍ 30 റണ്‍സാണ് നേടിയത്.

തിലക് വര്‍മ്മ മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ അവസാന ആറോവറിലെ ലക്ഷ്യം 36 പന്തില്‍ 96 റണ്‍സ് ആയി. എന്നാല്‍ 15ാം ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മ്മയെ കമ്മിന്‍സ് പുറത്താക്കിയത് മുംബൈയ്ക്ക് വലിയ തിരിച്ചടിയായി. 34 പന്തില്‍ 64 റണ്‍സായിരുന്നു തിലക് വര്‍മ്മ നേടിയത്.

ആദ്യം നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ ടിം ഡേവിഡ് ഭുവനേശ്വര്‍ കുമാറിനെ രണ്ട് സിക്സും ഒരു ബൗണ്ടറിയും ഒരോവറില്‍ നേടിയപ്പോള്‍ മുംബൈയ്ക്ക് വിജയ ലക്ഷ്യം 18 പന്തില്‍ 68 റണ്‍സായി. ഹാര്‍ദ്ദിക്കും ടിം ഡേവിഡും ക്രീസില്‍ നില്‍ക്കുമ്ബോള്‍ അത് തീര്‍ത്തും സാധ്യമെന്ന് തന്നെ മുംബൈ വിശ്വസിച്ചു.

ടിം ഡേവിഡ് അടുത്ത ഓവറില്‍ ഒരു ബൗണ്ടറിസും സിക്സും നേടിയെങ്കിലും ഹാര്‍ദ്ദിക്കിനെ പുറത്താക്കി ഉനഡ്കട് തന്റെ ഓവര്‍ പൂര്‍ത്തിയാക്കി. ഹൈ റണ്‍ ചേസില്‍ മുംബൈ നായകന് 20 പന്തില്‍ നിന്ന് 24 റണ്‍സ് മാത്രമേ നേടാനായുള്ളു. മത്സരം അവസാന രണ്ടോവറിലേക്ക് കടന്നപ്പോള്‍ 54 റണ്‍സായിരുന്നു മുംബൈ വിജയത്തിനായി നേടേണ്ടിയിരുന്നത്.

ടിം ഡേവിഡ് 22 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് 6 പന്തില്‍ 15 റണ്‍സും നേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194947/srh-mi-ipl)