---
title: "#NDA |  കാസർഗോഡ് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി നാമനിർദേശപത്രിക സമർപ്പിച്ചു"
english_title: "Kasargod Lok Sabha constituency NDA candidate M.L. Ashwini"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195057/kasargod-lok-sabha-constituency-nda-candidate-ml-ashwini"
published_at: "2024-03-28T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6605168763099_Screenshot_2024-03-28-12-31-25-99_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #NDA |  കാസർഗോഡ് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി നാമനിർദേശപത്രിക സമർപ്പിച്ചു

> **Lead Summary:** കാസർഗോഡ് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി നാമനിർദേശപത്രിക സമർപ്പിച്ചു. മധൂർ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദർശനത്തിന് ശേഷം ബി.സി റോഡ് ജംക്ഷനിൽ നിന്നും എൻ.ഡി.എ നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ കാസർഗോഡ് ജില്ലാ വരണാധികാരിയുടെ ആസ്ഥാനത്ത് എത്തിയാണ് പത്രിക സമർപ്പണം നടത്തിയത്.

## Article Content

കാസർഗോഡ് ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ. അശ്വിനി നാമനിർദേശപത്രിക സമർപ്പിച്ചു. മധൂർ ശ്രീ സിദ്ധിവിനായക ക്ഷേത്ര ദർശനത്തിന് ശേഷം ബി.സി റോഡ് ജംക്ഷനിൽ നിന്നും എൻ.ഡി.എ നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ കാസർഗോഡ് ജില്ലാ വരണാധികാരിയുടെ ആസ്ഥാനത്ത് എത്തിയാണ് പത്രിക സമർപ്പണം നടത്തിയത്.

കാസർഗോഡ് ലോകസഭാ എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം. നാരായണ ഭട്ട്, എൻ.ഡി.എ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡൻ്റുമായ രവീശ തന്ത്രി കുണ്ടാർ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എം. സഞ്ജീവ ഷെട്ടി, കെ.കെ. നാരായണൻ, എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195057/kasargod-lok-sabha-constituency-nda-candidate-ml-ashwini)