---
title: "#blind |  അന്ധരും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ പരിശീലനം നല്‍കി "
english_title: "blind and visually impaired were trained to vote"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195075/blind-and-visually-impaired-were-trained-to-vote"
published_at: "2024-03-28T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660531678a99d_IMG-20240328-WA0026.jpg"
keywords: []
---

# #blind |  അന്ധരും കാഴ്ച പരിമിതിയുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ പരിശീലനം നല്‍കി 

> **Lead Summary:** അന്ധരും കാഴ്ച പരിമിതി ഉള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പരിശീലനം നല്‍കി. സ്വീപിന്റെ നേതൃത്വത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായും തടസ്സരഹിതമായും വോട്ട് ചെയ്യുന്നതിന് ബ്രെയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ.വി.എം, വി.വി പാറ്റ് വോട്ടിങ് മെഷീന്‍ എന്നിവ ക്ലാസില്‍ പരിചയപ്പെടുത്തി.

## Article Content

അന്ധരും കാഴ്ച പരിമിതി ഉള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പരിശീലനം നല്‍കി. സ്വീപിന്റെ നേതൃത്വത്തില്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായും തടസ്സരഹിതമായും വോട്ട് ചെയ്യുന്നതിന് ബ്രെയിലി ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇ.വി.എം, വി.വി പാറ്റ് വോട്ടിങ് മെഷീന്‍ എന്നിവ ക്ലാസില്‍ പരിചയപ്പെടുത്തി.

തോട്ടട സമാജ് വാദി കോളനിക്ക് സമീപമുള്ള കെ.എഫ്.ബി ഓഫീസില്‍ അസിസ്റ്റന്റ് കലക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ അനൂപ് ഗാര്‍ഗ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി. ബിജു അധ്യക്ഷത വഹിച്ചു. സ്വീപ് കണ്ണൂര്‍ മണ്ഡലം നോഡല്‍ ഓഫീസര്‍ പ്രമോദ് പുല്ലാഞ്ഞിക്കാട്ടില്‍ ക്ലാസെടുത്തു.

സ്വീപ് ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സാജന്‍.സി.വര്‍ഗീസ്, പി.ഡബ്ല്യൂ.ഡി നോഡല്‍ ഓഫീസര്‍ സുജയ, കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ജില്ലാ സെക്രട്ടറി ടി.എന്‍. മുരളീധരന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. പ്രേമലത, സ്വീപ് ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195075/blind-and-visually-impaired-were-trained-to-vote)