---
title: "#Kannur |  പട്ടും വളയും നല്കി ആദരിച്ചു "
english_title: "honored by giving silk and bangles"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195112/honored-by-giving-silk-and-bangles"
published_at: "2024-03-28T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66054739903bd_IMG-20240328-WA0013.jpg"
keywords: []
---

# #Kannur |  പട്ടും വളയും നല്കി ആദരിച്ചു 

> **Lead Summary:** **പാനൂർ:** പാനൂരിലെ നിജിൻ ഇനി മുതൽ നിജിൻ അഞ്ഞൂറ്റാൻ. കണ്ടങ്കാളി ശ്രീ ചട്ടിയൂർ ഭഗവതി മുത്തപ്പൻ മടപ്പുരയിലെ പ്രധാന കോലക്കാരനും പാനൂർ സ്വദേശിയുമായ നിജിനിനെ കണ്ണൂർ ചിറക്കൽ കോവിലകത്ത് നടന്ന ചടങ്ങിൽ ഉത്രട്ടാതി തിരുനാൾ സി.കെ രാമവർമ വലിയ രാജയാണ് അഞ്ഞൂറ്റാൻ സ്ഥാനപ്പേര് നൽകി പട്ടും വളയും നൽകി ആദരിച്ചത്. ചിറക്കൽ കോവിലകം കുടുംബാംഗം സി.കെ.സുരേഷ് വർമ്മ, മടപ്പുരയിൽ നിന്നെത്തിയ മടയന്മാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിന് സാക്ഷികളായി.

## Article Content

**പാനൂർ:** പാനൂരിലെ നിജിൻ ഇനി മുതൽ നിജിൻ അഞ്ഞൂറ്റാൻ. കണ്ടങ്കാളി ശ്രീ ചട്ടിയൂർ ഭഗവതി മുത്തപ്പൻ മടപ്പുരയിലെ പ്രധാന കോലക്കാരനും പാനൂർ സ്വദേശിയുമായ നിജിനിനെ കണ്ണൂർ ചിറക്കൽ കോവിലകത്ത് നടന്ന ചടങ്ങിൽ ഉത്രട്ടാതി തിരുനാൾ സി.കെ രാമവർമ വലിയ രാജയാണ് അഞ്ഞൂറ്റാൻ സ്ഥാനപ്പേര് നൽകി പട്ടും വളയും നൽകി ആദരിച്ചത്. ചിറക്കൽ കോവിലകം കുടുംബാംഗം സി.കെ.സുരേഷ് വർമ്മ, മടപ്പുരയിൽ നിന്നെത്തിയ മടയന്മാർ, കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിന് സാക്ഷികളായി.

ആചാര ചടങ്ങിന് ശേഷം കണ്ടങ്കാളി ശ്രീ ചട്ടിയൂർ ഭഗവതി മുത്തപ്പൻ മടപ്പുരയിലെത്തിയ നിജിൻ അഞ്ഞൂറ്റാനെ മടയന്മാരും മടപ്പുര കമ്മിറ്റിയംഗങ്ങളും ആചാര പേര് ചൊല്ലി വിളിച്ചു. തുടർന്ന് മടപ്പുരയിൽ നിന്നും പാനൂരിലുള്ള സ്വഗൃഹത്തിലേക്ക് ആനയിക്കുകയും കുടുംബാംഗങ്ങളും നാട്ടുകാരും ആചാരപ്പേര് വിളിച്ച് സീകരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195112/honored-by-giving-silk-and-bangles)