---
title: "തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർക്ക് ദാരുണാന്ത്യം "
english_title: "Thamilnadu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195218/thamilnadu"
published_at: "2024-03-29T07:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66061ba8c30ad_Screenshot_20240329-070426_Chrome.jpg"
keywords: []
---

# തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **ചെന്നൈ** : ആൽവാർപെട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഐപിഎൽ മത്സരങ്ങളുടെ പ്രദർശനമുണ്ടായിരുന്നതിനാൽ നിരവധിപ്പേർ പബ്ബിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നി രക്ഷാ സേനയും ചേർന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചു. മരിച്ചവരിൽ രണ്ട് പേർ മണിപ്പൂർ സ്വദേശികളും ഒരാൾ ഡിണ്ടിഗൽ സ്വദേശിയുമാണ്.

## Article Content

**ചെന്നൈ** : ആൽവാർപെട്ടിൽ പബ്ബിന്റെ മേൽക്കൂര ഇടിഞ്ഞ് വീണ് 3 പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഐപിഎൽ മത്സരങ്ങളുടെ പ്രദർശനമുണ്ടായിരുന്നതിനാൽ നിരവധിപ്പേർ പബ്ബിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നി രക്ഷാ സേനയും ചേർന്ന് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചു. മരിച്ചവരിൽ രണ്ട് പേർ മണിപ്പൂർ സ്വദേശികളും ഒരാൾ ഡിണ്ടിഗൽ സ്വദേശിയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195218/thamilnadu)