---
title: "നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195222/arrested"
published_at: "2024-03-29T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66061e9e1ef7c_download_(7).jpeg"
keywords: []
---

# നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: നാല് പ്രതികൾ പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം**: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ മനോജ്, രഞ്ജിത്ത്, വിഴിഞ്ഞം സ്വദേശി അഭിജിത്ത്, വെൺപകൽ സ്വദേശി ജിബിൻ എന്നിവരാണ് പിടിയിലായത്‌.

## Article Content

**തിരുവനന്തപുരം**: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികൾ പിടിയിൽ. കാഞ്ഞിരംകുളം സ്വദേശികളായ മനോജ്, രഞ്ജിത്ത്, വിഴിഞ്ഞം സ്വദേശി അഭിജിത്ത്, വെൺപകൽ സ്വദേശി ജിബിൻ എന്നിവരാണ് പിടിയിലായത്‌.

കേസിൽ ഒന്നാം പ്രതിയായ ജിബിൻ പോക്സോ കേസിൽ ജയിലിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇയാൾ പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി ആദിത്യൻ (23) കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അമരവിളയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായിരുന്നു കൊല്ലപ്പെട്ട ആദിത്യൻ. കൊല നടന്ന ദിവസം ജിബിനും ആദിത്യനും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു. ഇതിനെ തുടർന്ന് ജിബിനും സംഘവും കൊടുങ്ങാവിള ജങ്ഷനിൽവച്ച് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195222/arrested)