---
title: "പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ സാമഗ്രികള്‍ "
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195246/election"
published_at: "2024-03-29T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606440bcd935_images_(3)_(22).jpeg"
keywords: []
---

# പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 12966 പ്രചാരണ സാമഗ്രികള്‍ 

> **Lead Summary:** **തിരുവനന്തപുരം** :ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എംസിസി നിരീക്ഷണ സ്‌ക്വാഡുകള്‍ ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 12966 പ്രചാരണ സാമഗ്രികള്‍. പൊതുസ്ഥലങ്ങളിലെയും സ്വകാര്യസ്ഥലങ്ങളില്‍ അനധികൃതമായും സ്ഥാപിച്ചവയാണ് എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ നീക്കിയത്.

## Article Content

**തിരുവനന്തപുരം** :ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എംസിസി നിരീക്ഷണ സ്‌ക്വാഡുകള്‍ ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 12966 പ്രചാരണ സാമഗ്രികള്‍. പൊതുസ്ഥലങ്ങളിലെയും സ്വകാര്യസ്ഥലങ്ങളില്‍ അനധികൃതമായും സ്ഥാപിച്ചവയാണ് എംസിസി നോഡല്‍ ഓഫീസര്‍ എഡിഎം കെ നവീന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ നീക്കിയത്.

പൊതുസ്ഥലത്തെ 12887 പ്രചാരണ സാമഗ്രികളും സ്വകാര്യ സ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ച 79 എണ്ണവുമാണ് ഇതുവരെ മാറ്റിയത്. പൊതുസ്ഥലത്തെ 195 ചുവരെഴുത്തുകള്‍, 9919 പോസ്റ്ററുകള്‍, 1840 ബാനറുകള്‍, 933 മറ്റുള്ളവ എന്നിവ നീക്കം ചെയ്തു. സ്വകാര്യ സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച മൂന്ന് ചുവരെഴുത്തുകള്‍, 64 പോസ്റ്ററുകള്‍, 12 ബാനറുകള്‍ എന്നിവയും നീക്കി. എംസിസി സ്‌ക്വാഡുകളുടെ ശക്തമായ നിരീക്ഷണം ജില്ലയില്‍ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195246/election)