---
title: "#murder | പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം: മുജീബിന്റെ ഭാര്യ റൗഫീനെ അറസ്റ്റ് ചെയ്തു"
english_title: "Anu's murder in Perampra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195286/anus-murder-in-perampra"
published_at: "2024-03-29T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66065c04646c1_Screenshot_2024-03-29-11-41-08-20_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #murder | പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം: മുജീബിന്റെ ഭാര്യ റൗഫീനെ അറസ്റ്റ് ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **വാളൂരില്‍ ഭര്‍തൃമതിയായ അനുവിനെ തോട്ടിലെ ചെളിയില്‍ ചവുട്ടി താഴ്ത്തി കൊലപ്പെടുത്തിയ ശേഷം അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കവര്‍ ന്നകേസില്‍ പ്രതി കൊടുംകുറ്റവാളി കൊണ്ടോട്ടി മുജീബ് എന്ന മുജീബ് റഹ് മാന്റെ ഭാര്യ റൗഫീനയെ കൂടി പേരാമ്പ്രപൊലീസ് അറസ്റ്റുചെയ്തു. കവര്‍ന്ന ആഭരണങ്ങള്‍ വിറ്റതുക മുജീബ് ഭാര്യ റൗഫീനയെയാണ് ഏല്‍പ്പിച്ചതെന്ന് കസ്റ്റഡിയിലുള്ള പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

## Article Content

**പേരാമ്പ്ര: **വാളൂരില്‍ ഭര്‍തൃമതിയായ അനുവിനെ തോട്ടിലെ ചെളിയില്‍ ചവുട്ടി താഴ്ത്തി കൊലപ്പെടുത്തിയ ശേഷം അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കവര്‍ ന്നകേസില്‍ പ്രതി കൊടുംകുറ്റവാളി കൊണ്ടോട്ടി മുജീബ് എന്ന മുജീബ് റഹ് മാന്റെ ഭാര്യ റൗഫീനയെ കൂടി പേരാമ്പ്രപൊലീസ് അറസ്റ്റുചെയ്തു. കവര്‍ന്ന ആഭരണങ്ങള്‍ വിറ്റതുക മുജീബ് ഭാര്യ റൗഫീനയെയാണ് ഏല്‍പ്പിച്ചതെന്ന് കസ്റ്റഡിയിലുള്ള പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

കവര്‍ച്ചനടത്തുന്ന പണം ഉപയോഗിച്ച് കാര്‍ വാങ്ങാനായിരുന്നു ഇവരുടെ ഉദ്ദേശം. അനുവിനെകൊല ചെയ്ത വിവരം റൗഫീനക്ക് അറിയാമായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ ഹാജരാക്കിയ റൗഫീനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195286/anus-murder-in-perampra)