#kottayam | വെട്ടുകത്തിയുമായെത്തി ജഡ്‌ജിയുടെ ചേംബറിൽ കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി പ്രതി

#kottayam | വെട്ടുകത്തിയുമായെത്തി ജഡ്‌ജിയുടെ ചേംബറിൽ കയറാൻ ശ്രമം; തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി പ്രതി
Mar 29, 2024 01:19 PM | By veena vg

 കോട്ടയം: ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെ കോടതിക്കുള്ളിൽ വെട്ടിപരുക്കേൽപ്പിച്ചു. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ചയാണ് സംഭവം. ആക്രമണം നടത്തിയ കാരപ്പുഴ സ്വദേശി രമേശനെ അറസ്‌റ്റ് ചെയ്തു. ഇയാളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ക്രിമിനൽ കേസിൽ പ്രതിയായിരുന്ന രമേശൻ കേസ് രേഖകൾ ആവശ്യപ്പെട്ടാണ് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ എത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ബെഞ്ച് ക്ലർക്കുമായി വാക്കുതർക്കമുണ്ടായി. പിന്നീട് ജഡ്‌ജിയുടെ ചേംബറിൽ തള്ളിക്കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് രമേശിനെ കോടതിക്ക് പുറത്താക്കി.

വൈകിട്ട് കത്തിയും വെട്ടുകത്തിയുമായി എത്തിയ രമേശൻ വീണ്ടും ചേംബറിലേക്ക് തള്ളികയറാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ചിങ്ങവനം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയനാണ് വെട്ടേറ്റത്. കൂടുതൽ പൊലീസ് എത്തി രമേശനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ചങ്ങനാശേരി പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ ജയൻ്റെ പരിക്ക് ഗുരുതരമല്ല.

kottayam

Next TV

Related Stories
സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

Apr 28, 2024 11:45 PM

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

Apr 28, 2024 10:25 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ...

Read More >>
നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

Apr 28, 2024 10:04 PM

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ...

Read More >>
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

Apr 28, 2024 09:32 PM

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

Apr 28, 2024 08:58 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ...

Read More >>
കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

Apr 28, 2024 08:52 PM

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
Top Stories










News Roundup