---
title: "#League |  നവജാത ശിശുവിൻ്റെ മരണം; യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി "
english_title: "Youth League Thalassery Mandal Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195338/youth-league-thalassery-mandal-committee"
published_at: "2024-03-29T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660676040d1a6_IMG-20240329-WA0004.jpg"
keywords: []
---

# #League |  നവജാത ശിശുവിൻ്റെ മരണം; യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി 

> **Lead Summary:** **തലശ്ശേരി: **നവജാത ശിശു മരണപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. കുഞ്ഞിൻ്റെ മരണത്തിന് കാരണക്കാരായ ഡോക്ടർമാർക്കെതിരെയും ആശുപത്രി സൂപ്രണ്ടിനെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

## Article Content

**തലശ്ശേരി: **നവജാത ശിശു മരണപ്പെട്ടതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. കുഞ്ഞിൻ്റെ മരണത്തിന് കാരണക്കാരായ ഡോക്ടർമാർക്കെതിരെയും ആശുപത്രി സൂപ്രണ്ടിനെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

പ്രതിഷേധ മാർച്ച് ആശുപത്രി ഗേറ്റിന് മുൻപിൽ പോലിസ് തടഞ്ഞു. പോലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നത് സംഘർഷം ഉണ്ടാക്കുകയും നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി തസ്ലിം ചേറ്റംകുന്ന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് റഷീദ് തലായി അധ്യക്ഷത വഹിച്ചു. റഷീദ് കരിയാടൻ, ശഹബാസ് കായ്യത്ത്, വി. ജലീൽ, മഹറൂഫ് ആലഞ്ചേരി, ടി.പി ഷാനവാസ്, പി.പി സിറാജ്, തഷ്രിഫ് ഉസ്സൻ മൊട്ട, കെ.വി മജീദ്എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195338/youth-league-thalassery-mandal-committee)