---
title: "#Wildlife | സംസ്ഥാനത്ത് വന്യജീവി ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്"
english_title: "Wildlife attacks in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195387/wildlife-attacks-in-the-state"
published_at: "2024-03-29T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606a04a237d8_Screenshot_2024-03-29-16-34-17-06_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Wildlife | സംസ്ഥാനത്ത് വന്യജീവി ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

> **Lead Summary:** **പാലക്കാട്: **സംസ്ഥാനത്ത് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പാലക്കാട് കാട്ടുപന്നി വയോധികയുടെ കാല്‍ കടിച്ചുമുറിച്ചു. പാലക്കാട് കുഴല്‍മന്ദത്ത് ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം.

## Article Content

**പാലക്കാട്: **സംസ്ഥാനത്ത് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പാലക്കാട് കാട്ടുപന്നി വയോധികയുടെ കാല്‍ കടിച്ചുമുറിച്ചു. പാലക്കാട് കുഴല്‍മന്ദത്ത് ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം.

വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്തയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 

പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഭര്‍ത്താവ് കിടപ്പു രോഗിയാണ്. വീടിന്റെ ഏക വരുമാനമാര്‍ഗമാണ് തത്ത.

അതേസമയം, ഇടുക്കി സ്പ്രിങ് വാലിയിലാണ് സമാനമായ മറ്റൊരു സംഭവം. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. മുല്ലമല സ്വദേശി എം.ആര്‍. രാജീവിന് വയറിനാണ് കുത്തേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195387/wildlife-attacks-in-the-state)