---
title: "സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; 15 കോടി നൽകണം"
english_title: "Cpm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195411/cpm"
published_at: "2024-03-29T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606bf892ddd3_n5957837421711718185615e757d20ff37cbb848a1e4d737d42da5e54228c3d71126a110ede5b40d63f8486.jpg"
keywords: []
---

# സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; 15 കോടി നൽകണം

> **Lead Summary:** **ന്യൂഡല്‍ഹി: **സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 15 കോടി അയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. നടപടിക്കുപിന്നിലെ കാരണം വ്യക്തമല്ല. 

## Article Content

**ന്യൂഡല്‍ഹി: **സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 15 കോടി അയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. നടപടിക്കുപിന്നിലെ കാരണം വ്യക്തമല്ല. 

നേരത്തെ കോണ്‍ഗ്രസ്, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. 

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്ബോള്‍ 1823.08 കോടി രൂപ ഉടൻ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയത്. 2017-18 സാമ്ബത്തിക വര്‍ഷം മുതല്‍ 2020-21 സാമ്ബത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമാണ് തുക. 

പിന്നാലെ സിപിഐക്കുംനോട്ടീസ് ലഭിച്ചിരുന്നു. കഴിഞ്ഞ കുറച്ച്‌ വ‍ര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച്‌ ടാക്സ് റിട്ടേണ്‍ ചെയ്തതിനാലുളള കുടിശികയും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനുള്ള പിഴയുമടക്കം 11 കോടിയാണ് സിപിഐയോട് നോട്ടീസില്‍ ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195411/cpm)