---
title: "'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ"
english_title: "Kamalhassan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195414/kamalhassan"
published_at: "2024-03-29T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606c09b055db_n5957948141711718372852d4a14509d29974fe902eea53b6022bbe281f3450fae0b077c0a2846d5c3f7fd3.jpg"
keywords: []
---

# 'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

> **Lead Summary:** **കോഴിക്കോട്: **ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെകെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യാർഥിച്ച്‌ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. നമ്മുടെ രാജ്യത്തെ നിലനിർക്കാൻ കൂടിയാണ് ഇത്തവണ നമ്മള്‍ വോട്ട് ചെയ്യുന്നത്. ആ പോരാട്ടത്തില്‍ മുഖ്യകണ്ണിയാകേണ്ടവരില്‍ ഒരാളാണ് കെകെ ശൈലജ. 

## Article Content

**കോഴിക്കോട്: **ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെകെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യാർഥിച്ച്‌ നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. നമ്മുടെ രാജ്യത്തെ നിലനിർക്കാൻ കൂടിയാണ് ഇത്തവണ നമ്മള്‍ വോട്ട് ചെയ്യുന്നത്. ആ പോരാട്ടത്തില്‍ മുഖ്യകണ്ണിയാകേണ്ടവരില്‍ ഒരാളാണ് കെകെ ശൈലജ. 

കൊവിഡ് കാലത്ത് കേരളം രാജ്യത്തിന് മാതൃകയായത് കെകെ ശൈലജയുടെ നേതൃത്വത്തിലൂടെയാണെന്നും കമല്‍ഹാസന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് കമല്‍ഹാസന്‍ കെകെ ശൈലജയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചത്.

കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ വ്യവസ്ഥിതിക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും ശബ്ദമുയർത്ത ശൈലജയെ പോലെയുള്ള നേതാക്കള്‍ നമ്മള്‍ക്ക് ആവശ്യമാണെന്നും കമല്‍ഹാസൻ പറഞ്ഞു.

രാജ്യത്ത് വർഗീയ ശക്തികളുയർത്തുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താനുള്ള പോരാട്ടത്തിന് മഹാനടന്‍ കമല്‍ഹാസന്‍റെ വാക്കുകള്‍ ഊർജ്ജമാകുമെന്നും അദ്ദേഹത്തിന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് കെകെ ശൈലജ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195414/kamalhassan)