---
title: "വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195436/dead"
published_at: "2024-03-29T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606cfe6cf5c0_n595813198171172225551263745f1bf7f426590f1389c8326a411d17a8600071cd8bba6bcf4f2de191c46c.jpg"
keywords: []
---

# വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

> **Lead Summary:** **കോഴിക്കോട്: **ചക്കിട്ടപ്പാറ ചവറമ്മൂഴിയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു. കൂവപ്പൊയില്‍ പറമ്ബില്‍ പുഴയിലാണ് സംഭവം. പോണ്ടിച്ചേരി സ്വദേശിയായ ഗൗഷിക് ദേവ് ആണ് മരിച്ചത്. 

## Article Content

**കോഴിക്കോട്: **ചക്കിട്ടപ്പാറ ചവറമ്മൂഴിയില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു. കൂവപ്പൊയില്‍ പറമ്ബില്‍ പുഴയിലാണ് സംഭവം. പോണ്ടിച്ചേരി സ്വദേശിയായ ഗൗഷിക് ദേവ് ആണ് മരിച്ചത്. 

മാഹിയിലെ ദന്തല്‍ കോളജില്‍ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ആറംഗ സംഘം പുഴയില്‍ ഇറങ്ങുകയായിരുന്നു. തുടർന്ന് ഗൗഷിക് കാല്‍ തെന്നി വെള്ളത്തില്‍ വീഴുകയായിരുന്നു. 

നാട്ടുകാരും പോലീസും ചേർന്ന് ഗൗഷിക്കിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195436/dead)