---
title: "ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി "
english_title: "Goat life "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195443/goat-life"
published_at: "2024-03-29T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606d5b161c11_n59581757617117234898880a544a98adc8b85bab305e598ccdc93a8b1ab7997acdc96f1b9945731ccbc1d0.jpg"
keywords: []
---

# ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി 

> **Lead Summary:** **കൊച്ചി: **പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതി. സംവിധായകൻ ബ്ലെസിയാണ് പോലീസില്‍ പരാതി നല്‍കിയത്. 

## Article Content

**കൊച്ചി: **പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതി. സംവിധായകൻ ബ്ലെസിയാണ് പോലീസില്‍ പരാതി നല്‍കിയത്. 

മൊബൈല്‍ സ്ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നല്‍കിയത്. കാനഡയില്‍ നിന്നാണ് വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്തിട്ടുളളത്. ഐപിടിവി എന്ന പേരില്‍ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതായാണ് റിപ്പോർട്ട്. 

ഏറെ നാളത്തെ കാത്തിരുപ്പിനൊടുവില്‍ വ്യാഴാഴ്ചയാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുപിന്നാലെയാണ് വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195443/goat-life)