തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു

തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു
Mar 30, 2024 06:53 AM | By sukanya

 ചെന്നൈ : തമിഴ് സിനിമാ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്‌ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്ക‌ാര ചടങ്ങുകൾ ശനിയാഴ്‌ച അദ്ദേഹത്തിൻ്റെ വസതിയിൽ നടക്കും. 

1975ൽ ജനിച്ച ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജി നിരവധി തമിഴ് ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമൽ ഹാസൻ്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തി. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവൻ (2017) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ബ്ലാക്ക് എന്ന ചിത്രത്തിലാണ് മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Chennai

Next TV

Related Stories
കുടുംബപ്രശ്നം: ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

Apr 29, 2024 12:45 PM

കുടുംബപ്രശ്നം: ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി

കുടുംബപ്രശ്നം, ഭാര്യ അകന്ന് കഴിയുന്നു; ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ്...

Read More >>
അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി

Apr 29, 2024 12:42 PM

അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി മന്ത്രി

അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല; അമിത ഉപഭോഗം മൂലം സംഭവിക്കുന്നതെന്ന് വൈദ്യുതി...

Read More >>
പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്: പ്രതി അർജ്ജുന് വധശിക്ഷ

Apr 29, 2024 12:27 PM

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്: പ്രതി അർജ്ജുന് വധശിക്ഷ

പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്: പ്രതി അർജ്ജുന്...

Read More >>
പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം

Apr 29, 2024 12:09 PM

പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം

പഞ്ചായത്തോഫീസിന് മുന്നിൽ...

Read More >>
കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

Apr 29, 2024 11:32 AM

കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ

കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ...

Read More >>
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

Apr 29, 2024 11:17 AM

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

സംസ്ഥാനത്ത് കനത്ത ചൂട്...

Read More >>
Top Stories










News Roundup