---
title: "അടൂരിലെ കാറപകടം: പോലീസ് കേസെടുത്തു "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195503/accident"
published_at: "2024-03-30T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660789c919cb4_Screenshot_20240330-090744_Chrome.jpg"
keywords: []
---

# അടൂരിലെ കാറപകടം: പോലീസ് കേസെടുത്തു 

> **Lead Summary:** **അടൂർ**: പത്തനംതിട്ട അടൂരിലെ കാറപകടത്തിൽ പോലീസ് കേസെടുത്തു . ലോറി ഡ്രൈവർക്ക് എതിരെ ഐപിസി 304 ഏ പ്രകാരമാണ് കേസെടുത്തത്. അശ്രദ്ധ മൂലം മരണത്തിന് കാരണമായി എന്നതാണ് കേസ്. മരണപ്പെട്ട അനുജയുടെ സഹ അധ്യാപകൻ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

## Article Content

**അടൂർ**: പത്തനംതിട്ട അടൂരിലെ കാറപകടത്തിൽ പോലീസ് കേസെടുത്തു . ലോറി ഡ്രൈവർക്ക് എതിരെ ഐപിസി 304 ഏ പ്രകാരമാണ് കേസെടുത്തത്. അശ്രദ്ധ മൂലം മരണത്തിന് കാരണമായി എന്നതാണ് കേസ്. മരണപ്പെട്ട അനുജയുടെ സഹ അധ്യാപകൻ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

അതേസമയം മരണപ്പെട്ട അനുജയുടെയും ഹാഷിമിന്റെയും മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഹഅധ്യാപകർക്കൊപ്പം വിനോദയാത്രയ്ക്ക് പോയി ട്രാവലറിൽ മടങ്ങുകയായിരുന്നു അനുജ. വഴിയിൽവെച്ച് ഹാഷിം ട്രാവലർ തടഞ്ഞ് അനുജയെ കാറിൽ കയറ്റി കൊണ്ട് വരികയായിരുന്നു. കാറിൽ കയറി മിനിറ്റുകൾക്കകം അപകടമുണ്ടാവുകയായിരുന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195503/accident)