---
title: "ടെലഫോൺ എക്സ്ചേഞ്ചിലെ മോഷണം:  കേസിലെ പ്രതി ബാംഗ്ലൂരിൽ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195537/arrested"
published_at: "2024-03-30T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607a2a4f0eb6_IMG-20240330-WA0006.jpg"
keywords: []
---

# ടെലഫോൺ എക്സ്ചേഞ്ചിലെ മോഷണം:  കേസിലെ പ്രതി ബാംഗ്ലൂരിൽ പിടിയിൽ

> **Lead Summary:**  **ഇരിട്ടി** : ടെലഫോൺ എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന പ്രതി ഇരിട്ടി പോലീസിന്റെ പിടിയിൽ. ബാംഗ്ലൂർ സ്വദേശി ചാന്ദ് ബാക്ഷ ആണ് ഇരിട്ടി പോലീസ് ബാംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 15നും മാർച്ച് അഞ്ചിനും ഇടയിലാണ് വള്ളിത്തോട് അടച്ചിട്ട ടെലഫോൺ എക്സ്ചേഞ്ചിൽ മോഷണം നടത്തിയത്. സി ഐ പി. കെ. രജീഷ്, എസ് ഐ പ്രകാശൻ, സീനിയർ പോലീസ് ഓഫീസർമാരായ പ്രവീൺ, ബിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. 

## Article Content

 **ഇരിട്ടി** : ടെലഫോൺ എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർ സംസ്ഥാന പ്രതി ഇരിട്ടി പോലീസിന്റെ പിടിയിൽ. ബാംഗ്ലൂർ സ്വദേശി ചാന്ദ് ബാക്ഷ ആണ് ഇരിട്ടി പോലീസ് ബാംഗ്ലൂരിൽ വച്ച് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 15നും മാർച്ച് അഞ്ചിനും ഇടയിലാണ് വള്ളിത്തോട് അടച്ചിട്ട ടെലഫോൺ എക്സ്ചേഞ്ചിൽ മോഷണം നടത്തിയത്. സി ഐ പി. കെ. രജീഷ്, എസ് ഐ പ്രകാശൻ, സീനിയർ പോലീസ് ഓഫീസർമാരായ പ്രവീൺ, ബിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195537/arrested)