#Malaysia | ആറായിരം രൂപയ്ക്ക് മലേഷ്യയിലേക്ക് യാത്ര പോകാം

#Malaysia | ആറായിരം രൂപയ്ക്ക് മലേഷ്യയിലേക്ക് യാത്ര പോകാം
Mar 30, 2024 11:27 AM | By Mahishma

കോഴിക്കോട്: കോഴിക്കോട്ടുനിന്ന് വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്ക് പറക്കാമെന്ന വാഗ്ദാനവുമായി എയ‍ർ ഏഷ്യ. മേയ് മാസം മുതൽ കുറഞ്ഞ ചെലവിൽ മലേഷ്യക്കു സ‍ർവ്വീസ് തുടങ്ങാനാണ് പദ്ധതി. വിനോദ സഞ്ചാരികൾക്ക് വൻ പ്രതീക്ഷ നൽകുന്നതാണ് എയ‍ർ ഏഷ്യയുടെ പ്രഖ്യാപനം. ഇപ്പോൾ വിസ കൂടാതെ തന്നെ മലേഷ്യയിലേക്ക് വിനോദ സഞ്ചാരം അനുവദിക്കുന്ന സാഹചര്യത്തിൽ ഇത് കൂടുതൽ സഞ്ചാരികൾക്ക് പ്രിയകരമാവും.

 മലേഷ്യൻ ബജറ്റ് എയർലൈനായ എയർ ഏഷ്യയാണ് ആഴ്ചയിൽ മൂന്നുവീതം സർവീസ് നടത്തുക. ഏപ്രിൽ പാതിയോടെ ബുക്കിങ് തുടങ്ങും. കോഴിക്കോട് -ക്വലാലംപുർ റൂട്ടിലാണ് ആദ്യഘട്ടത്തിൽ സർവീസ് നൽകുന്നത്. ഇതിന് പിന്നാലെ കോഴിക്കോട് -തായ്‌ലൻഡ് സർവീസും എയർ ഏഷ്യയുടെ പരിഗണനയിലാണ്.

കോഴിക്കോട് വിമാനത്താവളത്തിന് എതിരായ ലോബി സജീവമാണ്. ഇതിനിടെ വിനോദ സഞ്ചാര സാധ്യകൾ പ്രയോജനപ്പെടുത്താനുള്ള അവസരം കൂടി ലഭിക്കുന്നത് വ്യത്യസ്തമായ സാധ്യത തുറക്കും എന്നാണ് പ്രതീക്ഷ. സർവീസിനാവശ്യമായ ടൈം സ്ലോട്ടുകൾ കഴിഞ്ഞദിവസം എയ‍ർ ഏഷ്യയ്ക്ക് അനുവദിച്ച് കിട്ടി. ഇതു പ്രകാരം 6000 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങൾ പറഞ്ഞു. ഇതിനു പുറമെ ഏജൻസി കമ്മീഷനുകൾ വരാം. 180 പേർക്ക് യാത്രചെയ്യാവുന്ന എ320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. 

ഇന്ത്യക്കാർക്ക് മലേഷ്യയിൽ പോകാൻ വിസ ആവശ്യമില്ലാത്തതിനാൽ, വളരെ കുറഞ്ഞചെലവിൽ കോഴിക്കോട്ടുനിന്ന് യാത്ര സാധ്യമാവും. കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും എളുപ്പത്തിൽ മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം, ചൈന, ജപ്പാൻ, ബാലി, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനാകും. ബിസിനസ്, ടൂറിസം, പഠനം തുടങ്ങിയ ആവശ്യങ്ങളുമായി ഗൾഫ് കാലഘട്ടത്തിനും മുൻപ് തന്നെ സജീവമായ റൂട്ടാണ് ഇത്.

You can travel to Malaysia

Next TV

Related Stories
സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

Apr 28, 2024 11:45 PM

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

Apr 28, 2024 10:25 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ...

Read More >>
നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

Apr 28, 2024 10:04 PM

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ...

Read More >>
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

Apr 28, 2024 09:32 PM

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

Apr 28, 2024 08:58 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ...

Read More >>
കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

Apr 28, 2024 08:52 PM

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
Top Stories










News Roundup