ബെംഗളൂരു – മൈസൂരു പാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് ദേശീയപാതാ അതോറിറ്റി

ബെംഗളൂരു – മൈസൂരു പാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് ദേശീയപാതാ അതോറിറ്റി
Mar 30, 2024 11:29 AM | By sukanya

ബെംഗളൂരു – മൈസൂരു പാതയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ച് ദേശീയപാതാ അതോറിറ്റി. വാഹനങ്ങളനുസരിച്ച് അഞ്ചുരൂപ മുതല്‍ 50 രൂപവരെയാണ് വര്‍ധന. ഇതോടെ, ബെംഗളൂരുവില്‍നിന്ന് മൈസൂരുവിലേക്കു പോകാനും മൈസൂരുവഴി നാട്ടിലേക്ക് പോകാനുമുള്ള ചെലവ് കൂടും. ഏപ്രില്‍ ഒന്നുമുതലാണ് നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരിക. പാതയില്‍ ടോള്‍ പിരിവ് തുടങ്ങിയശേഷം രണ്ടാംതവണയാണ് നിരക്ക് കൂട്ടുന്നത്. പുതുക്കിയ നിരക്കനുസരിച്ച് കാറുകള്‍ക്ക് ഒരുദിശയിലേക്കുള്ള നിരക്ക് 165 രൂപയില്‍നിന്ന് 170 രൂപയായും ബസുകള്‍ക്കും ലോറികള്‍ക്കും ഒരുവശത്തേക്ക് 565 രൂപയായിരുന്നത് 580 രൂപയായുമാണ് വര്‍ധിച്ചിരിക്കുന്നത്. ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും മിനി ബസുകള്‍ക്കും ഒരുവശത്തേക്ക് 270 രൂപ നല്‍കേണ്ടത് 275 ആയാണ് വര്‍ധിക്കുക. വലിയ വാഹനങ്ങള്‍ക്ക് 1,110 രൂപയാണ് ഏപ്രില്‍ ഒന്നുമുതല്‍ നല്‍കേണ്ടത്.

നേരത്തേ ഇത് 1,060 രൂപയായിരുന്നു. പ്രതിമാസ പാസുകള്‍ക്ക് 800 രൂപവരെയാണ് വര്‍ധന. ദേവനഹള്ളി നല്ലൂര്‍ ടോള്‍ പ്ലാസയിലും നിരക്ക് വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ചില ഇളവുകള്‍ ടോള്‍ പ്ലാസകളില്‍നിന്ന് ലഭിക്കും. 24 മണിക്കൂറിനുള്ളിലുള്ള മടക്കയാത്രയ്ക്ക് 25 ശതമാനവും മാസം 50 തവണയെങ്കിലും ഒരു വശത്തേക്ക് യാത്രചെയ്താല്‍ 33 ശതമാനവും ഇളവുണ്ടാകും. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ള സ്വകാര്യ വാഹന ഉടമകള്‍ക്ക് 340 രൂപയ്ക്ക് ഒരുമാസത്തേക്കുള്ള പാസും ലഭിക്കും.

Banglore

Next TV

Related Stories
സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

Apr 28, 2024 11:45 PM

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

Apr 28, 2024 10:25 PM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ...

Read More >>
നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

Apr 28, 2024 10:04 PM

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകരാറിലായി

നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ...

Read More >>
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

Apr 28, 2024 09:32 PM

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി നടേശന്‍

തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട്‌ മത്സരിക്കേണ്ടന്നാണ് പറഞ്ഞത്; വെള്ളാപ്പള്ളി...

Read More >>
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

Apr 28, 2024 08:58 PM

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്ന് പറയുന്നു; ഷാഫിക്കെതിരെ പി ജയരാജൻ...

Read More >>
കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

Apr 28, 2024 08:52 PM

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക്...

Read More >>
Top Stories










News Roundup