---
title: "അതിസുരക്ഷയുള്ള ഇ–പാസ്പോർട്ടുകൾ ഇന്ത്യ വൈകാതെ ഏർപ്പെടുത്തും"
english_title: "E passports"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19556/e-passports"
published_at: "2022-01-07T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7a3cc9f26c_images - 2022-01-07T075152.869.jpeg"
keywords: []
---

# അതിസുരക്ഷയുള്ള ഇ–പാസ്പോർട്ടുകൾ ഇന്ത്യ വൈകാതെ ഏർപ്പെടുത്തും

> **Lead Summary:** ന്യൂഡൽഹി : മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇ–പാസ്പോർട്ടുകൾ ഇന്ത്യ വൈകാതെ ഏർപ്പെടുത്തും. ഇമിഗ്രേഷൻ നടപടികൾ അനായാസം പൂർത്തിയാക്കാൻ ഇതു സഹായിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. വിവരങ്ങൾ ചോർത്താനോ പാസ്പോർട്ട് വ്യാജമായി നിർമിക്കാനോ സാധിക്കാത്ത വിധമായിരിക്കും നിർമാണം.

## Article Content

ന്യൂഡൽഹി : മൈക്രോ ചിപ്പ് ഘടിപ്പിച്ച അതിസുരക്ഷയുള്ള ഇ–പാസ്പോർട്ടുകൾ ഇന്ത്യ വൈകാതെ ഏർപ്പെടുത്തും. ഇമിഗ്രേഷൻ നടപടികൾ അനായാസം പൂർത്തിയാക്കാൻ ഇതു സഹായിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. വിവരങ്ങൾ ചോർത്താനോ പാസ്പോർട്ട് വ്യാജമായി നിർമിക്കാനോ സാധിക്കാത്ത വിധമായിരിക്കും നിർമാണം.

36 പാസ്പോർട്ട് ഓഫിസുകളും ഇ–പാസ്പോർട്ടുകൾ നൽകും. അപേക്ഷാ രീതികളിൽ മാറ്റമില്ല. 2021 ൽ ഇ–പാസ്പോർട്ടുകൾ നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും കോവിഡ് മൂലമുള്ള പ്രതിസന്ധികൾ മൂലം നീണ്ടുപോയി.

നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിലാണ് ഇ–പാസ്പോർട്ടുകൾ തയാറാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19556/e-passports)